മംഗളൂരുവിൽ ആൾകൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; 15 പേർ അറസ്റ്റിൽ
ഇന്നലെ ഉച്ചയ്ക്ക് ഭത്ര കല്ലുർത്തി ക്ഷേത്ര മൈതാനത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്
മംഗളൂരു: മംഗളൂരുവിൽ ആൾകൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് മംഗളൂരു കുടുപ്പുവിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഭത്ര കല്ലുർത്തി ക്ഷേത്ര മൈതാനത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്.
ആന്തരിക രക്തസ്രാവവും ബലപ്രയോഗത്തിലൂടെ ഉണ്ടായ ആഘാതവും വൈദ്യസഹായത്തിന്റെ അഭാവവുമാണ് മരണ കാരണം. മംഗളൂരു കുടുപ്പി സ്വദേശികളായ സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ധീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാറസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ്(35), കിഷോർ കുമാർ (37) തുടങ്ങിയവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ 25 ലധികം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.