Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേശക ബോർഡ് കേന്ദ്രസർക്കാർ പുനസംഘടിപ്പിച്ചു. മുൻ റോ മേധാവി അലോക് ജോഷിയെ ബോർഡ് ചെയർമാനായി നിയമിച്ചു. സായുധസേന, പൊലീസ്, ഫോറിൻ സർവീസ് എന്നിവയിലെ മുതിർന്ന അംഗങ്ങളെയും ബോർഡിൽ ഉൾപ്പെടുത്തി.
ഇന്ത്യയുടെ സൈനിക, പൊലീസ്, വിദേശ സേവനങ്ങളിൽ നിന്നുള്ള വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഏഴ് അംഗ ബോർഡാണ് രൂപീകരിച്ചത്. എയർ മാർഷൽ പി.എം സിൻഹ, ലെഫ്റ്റനന്റ് ജനറൽ എകെ സിങ്, റിയർ അഡ്മിറൽ മോണ്ടി ഖന്ന, രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥർ, മോഹൻ സിങ് വർമ്മ എന്നിവരാണ് പുതിയ അംഗങ്ങൾ.
വാർത്ത കാണാം: