ഹരിയാനയിൽ അമ്മയും അഞ്ചുവയസുകാരിയും കൂട്ടബലാത്സംഗത്തിനിരയായി, കുട്ടിയെ കഴുത്തുഞെരിച്ചുകൊന്നു; 13കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

പ്രതികളെല്ലാം അതിജീവിതയുടെ അയല്‍വാസികളാണെന്ന് പൊലീസ് പറയുന്നു

Update: 2025-04-30 10:14 GMT
Editor : Lissy P | By : Web Desk
Advertising

ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദിൽ അമ്മയെയും അഞ്ചുവയസുള്ള മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ്. 35കാരിയായ സ്ത്രീയും മകളുമാണ് അതിക്രമത്തിന് ഇരയായത്.സംഭവത്തില്‍ 13 വയസുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഹമീദ് ഖാൻ (അമിത് (46), ശിവ (19), ബിരു (18) എന്നീ മൂന്നുപേരെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ്  കേന്ദ്രത്തിലാക്കി.

ഏപ്രിൽ 21 ന് രാത്രിയിലാണ് സംഭവം നടന്നത്. നാല് പ്രതികളും സ്ത്രീയുടെ വീടിനടുത്ത് മദ്യപിച്ചിരുന്നെന്നും ഇത് ഇവര്‍ എതിര്‍ത്തെന്നുമാണ് പൊലീസ് പറയുന്നത്. ഇതിനെച്ചൊല്ലി സ്ത്രീയും പ്രതികളും തമ്മില്‍ വാക്കേറ്റുണ്ടായി. പ്രതികളിലൊരാള ഹമീദ് ഖാൻ സ്ത്രീയെ അടുത്തുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു.

സ്ത്രീയുടെ നിലവിളി കേട്ട് പിന്നാലെ എത്തിയ അഞ്ചുവയസുകാരിയെ മറ്റ് പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍  പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും  ചെയ്തുവെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ഏപ്രിൽ 22 ന് രാവിലെയാണ് നാട്ടുകാരും കുടുംബവും കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.കുട്ടിയുടെ കഴുത്തില്‍ ചില മുറിവുകളും രക്തക്കറകളും കണ്ടെങ്കിലും സ്വാഭാവിക മരണമാണെന്ന് കരുതി കുടുംബം മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാല്‍ കൂട്ടബലാത്സംഗത്തിന് പിന്നാലെ അബോധാവസ്ഥയിലായിരുന്ന സ്ത്രീ ബോധം വീണ്ടെടുത്തതിന് ശേഷമാണ് കാര്യങ്ങള്‍ കുടുംബം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെല്ലാം സ്ത്രീയുടെ അയല്‍വാസികളാണെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് സോനിപത്ത് ജില്ലയിലെ ബിപിഎസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഫോർ വുമണിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അമ്മയുടെ വൈദ്യപരിശോധനയിൽ കൂട്ടബലാത്സംഗം സ്ഥിരീകരിച്ചെന്നും പൊലീസ് പറയുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമം, ഭാരതീയ ന്യായ സംഹിത പ്രകാരം കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News