ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചു
ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന
Update: 2025-07-21 16:07 GMT
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് വിശദീകരണം. തന്റെ പ്രവർത്തനകാലയളവിൽ നിരുപാധിത പിന്തുണ നൽകിയ രാഷ്ട്രപതിക്ക് ധൻഘഡ് രാജിക്കത്തിൽ നന്ദി പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഏതാനും മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഉപരാഷ്ട്രപതി ചികിത്സയിലായിരുന്നു. 2022 ആഗസ്റ്റ് 11-നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത്. ഇന്നും അദ്ദേഹം രാജ്യസഭയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതി ആകുന്നതിന് മുമ്പ് ധൻഘഡ് ബംഗാൾ ഗവർണറായിരുന്നു.