മംഗളൂരുവിൽ ഷെഡ് നിർമാണത്തിനിടെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു
ദാവണഗരെ സ്വദേശികളായ എം.നസീർ (30), ടി.ഫാറൂഖ് (30), ഹോളാൽകെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ.ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്.
Update: 2025-07-23 16:27 GMT
മംഗളൂരു: ചിത്രദുർഗ ജില്ലയിൽ ഹോളാൽക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിൽ ബുധനാഴ്ച ഷെഡ് നിർമ്മാണത്തിനിടെ മൂന്നുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ദാവണഗരെ സ്വദേശികളായ എം.നസീർ (30), ടി.ഫാറൂഖ് (30), ഹോളാൽകെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ.ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്.
ശ്രീനിവാസിന്റെ കൃഷിയിടത്തിൽ അടക്ക സൂക്ഷിക്കുന്നതിനായി ഷെഡ് നിർമിക്കുന്നതിന് സ്ഥാപിക്കുകയായിരുന്ന ഇരുമ്പ് തൂണുകളിൽ ഒന്ന് സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ദാവൺഗരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.