വഖഫ് ഭേദഗതി നിയമം സുപ്രിംകോടതി മെയ് അഞ്ചിന് പരിഗണിക്കും
പരിഗണിക്കുന്നത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‍റെയും മുസ്‍ലിം വ്യക്തി നിയമബോർഡിന്‍റെയും ഉൾപ്പെടെ അഞ്ച് ഹരജികൾ
ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം സുപ്രിംകോടതി മെയ് അഞ്ചിന് പരിഗണിക്കും. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‍റെയും മുസ്‍ലിം വ്യക്തി നിയമബോഡിന്റെയും ഉൾപ്പെടെ അഞ്ച് ഹരജികളാണ് കോടതി പരിഗണിക്കുക
മെയ് 5 ന് മൂന്നംഗബഞ്ച് പരിഗണിക്കുന്ന പ്രധാന 5 ഹരജിക്കാരുടെ വിവരം,ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രിംകോടതി പങ്കുവെച്ചത്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന് വേണ്ടി അർഷദ് മദനി നൽകിയ ഹരജിയാണ് പട്ടികയിൽ ഒന്നാമത്. മുംബൈയിലെ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ജമീൽ മെർച്ചന്‍റ്, മുസ്‍ലിം പേഴ്സണൽ ലോ ബോർഡിന് വേണ്ടി മുഹമ്മദ് ഫസലുർ റഹീം നൽകിയ ഹരജികളാണ് പിന്നീട് ഇടം നേടിയത്.
മണിപ്പൂരിൽ നിന്നുള്ള എം എൽ എ ഷെയ്ഖ് നൂറുൽ ഹസ്സൻ ,ലോക്‌സഭാംഗം അസദുദീൻ ഉവൈസിയുടെ ഹരജിയും പരിഗണിക്കും. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ,രാജീവ്ധവാൻ,അഭിഷേക് മനുസിംഗ്‍വി, ഹുസേഫാ അഹമ്മദി,സൽമാൻ ഖുർഷിദ് എന്നിവരായായിരുക്കും വാദിക്കുക. 7 ദിവസത്തിനകം കേന്ദ്രസർക്കാർ വിശദമായ സത്യവാങ്മൂലം നൽകണം. എതിർസത്യവാങ്മൂലം നൽകാൻ 5 ദിവസം ഈ കക്ഷികൾക്ക് ബെഞ്ച് അനുവദിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 നാണ് സുപ്രിംകോടതിയിൽ നിന്ന് വിരമിക്കുന്നത്. വഖഫ് ഹരജികളിലെ ഉത്തരവ്, അദ്ദേഹം എഴുതുന്ന സുപ്രധാന ഉത്തരവ് കൂടിയാകും.