മഹാരാഷ്ട്രയിൽ നമസ്‌കരിച്ചതിന് പിന്നാലെ സ്ഥലത്ത് ഗോമൂത്രം തളിച്ച് ഹിന്ദുത്വവാദികൾ

പിംപ്രി ചിഞ്ച്വാഡിലുള്ള ഒരു പാർക്കിലാണ് സംഭവം. 'ഹിന്ദു സകൽ സമാജിന്റെ'പ്രവർത്തകരാണ് ഗോമൂത്രം തളിച്ചത്. ശേഷം അവിടെ നിന്ന് പ്രാർഥിക്കുകയും ചെയ്തു

Update: 2025-05-02 13:08 GMT
Editor : rishad | By : Web Desk
Advertising

പൂനെ: രണ്ട് മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിന് പിന്നാലെ സ്ഥലത്ത് ഗോമൂത്രം തളിച്ച് ഹിന്ദുത്വവാദികള്‍. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലുള്ള ഒരു പാർക്കിലാണ് സംഭവം. ശുദ്ധീകരണത്തിന്റെ ഭാഗമായാണ് 'ഹിന്ദു സകൽ സമാജിന്റെ' പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചത്. ശേഷം സംഘം അവിടെ പ്രാര്‍ഥിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോര്യ ഗോസവി ഗണപതി ക്ഷേത്രത്തിന് സമീപമാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. എന്നാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ലെങ്കിലും ഹിന്ദുത്വ പ്രവർത്തകർ ഗോ മൂത്രം തളിക്കുകയും ശിവവന്ദനം ചൊല്ലുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ആള്‍ത്തിരക്കില്ലാത്ത ഇടത്ത് നിന്നാണ് സ്ത്രീകള്‍ നമസ്കരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. അതേസമയം ഹിന്ദുത്വപ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച് മഹാരാഷ്ട്ര മുസ്‌ലിം കോൺഫറൻസ് രംഗത്ത് എത്തി. സ്ഥലത്തെ പല പാര്‍ക്കുകള്‍ക്കുള്ളിലും മിക്കവാറും ദിവസങ്ങളില്‍ പൂജകള്‍ നടക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുസ്‌ലിം കോൺഫറൻസ് പ്രസിഡന്റ് സുബൈർ മേമൻ ആരോപിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News