ജാതി സെൻസസിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നു; കോൺഗ്രസ് പ്രവർത്തക സമിതി

'ജാതി സെൻസസ് പ്രഖ്യാപിച്ച സമയവും സർക്കാരിന്റെ ഇക്കാര്യത്തിലെ മാറ്റവും ഞെട്ടിക്കുന്നത്'

Update: 2025-05-02 14:10 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: ജാതി സെൻസസിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിമർശനം. ജാതി സെൻസസ് പ്രഖ്യാപിച്ച സമയവും സർക്കാരിന്റെ ഇക്കാര്യത്തിലെ മാറ്റവും ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ പറഞ്ഞു.

ജാതി സെൻസസിനായി പോരാടിയ രാഹുൽ ഗാന്ധിക്ക് യോഗം അഭിനന്ദനം അറിയിച്ചു. ആർഎസ്എസിന്റെ ചിന്താഗതി കാരണമാണ് സെൻസസ് നീണ്ടുപോയതെന്നും ജാതി സെൻസസ് കൃത്യമായി നടത്തണമെന്നും യോഗം വ്യക്തമാക്കി. ജാതി സെൻസസിലും പഹൽഗാം ഭീകരാക്രമണത്തിലും പ്രവർത്തക സമിതി യോഗം പ്രമേയം പാസാക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ വ്യക്തമായ ഒരു തന്ത്രവും സർക്കാർ ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്ന് മല്ലികാർജുൻ ഖർഗെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. പാകിസ്താന് ശക്തമായ തിരിച്ചടിയും ഇരകളുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണയും ഉറപ്പാക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News