Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശം. ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനമില്ല. ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. സേനാ മേധാവിമാർ പ്രതിരോധ മന്ത്രിയെ കണ്ടു.
ലാഹോറിൽ ഇന്ത്യയുടെ ഡ്രോൺ ആക്രമണമെന്ന് സൂചന. വീടിനകത്ത് ഇരിക്കാനും ലൈറ്റ് ഓഫ് ചെയ്യാനും ചണ്ഡിഗഡിൽ നിർദേശം നൽകി. ശക്തമായ മറുപടി നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ചാവേർ ആക്രമണം നടന്നുവെന്ന വാർത്ത സൈന്യം നിഷേധിച്ചു.
ജമ്മു മേഖലയിൽ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം ഇന്ത്യൻ സേന തകർത്തിരുന്നു. സാമ്പാ മേഖലയിലുണ്ടായ വെടിവെപ്പിൽ സെന്യം ശക്തമായി തിരിച്ചടിച്ചു.
രാജസ്ഥാനിലും ഗുരുദാസ്പൂരിലും സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മു, പഠാൻകോട്ട്, സാമ്പാ മേഖലയിൽ കനത്ത ജാഗ്രത നിർദേശമുണ്ട്. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു. പാകിസ്താന്റെ F 16 യുദ്ധവിമാനവും JF-17 ജെറ്റുകളും എട്ട് പാക് മിസൈലുകളും ഇന്ത്യ തകർത്തുവെന്നാണ് റിപ്പോർട്ട്.