പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിനിടെ മുർഷിദാബാദിലെ നൗഡയിൽ ബോംബേറ്; നിരവധി പേർക്ക് പരിക്ക്

സംഘർഷസാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്ന ജില്ലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു

Update: 2026-04-23 06:22 GMT

മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ക്രൂഡ് ബോംബ് സ്ഫോടനം. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരിച്ചറിയാത്ത ഒരു സംഘം ആളുകൾ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വോട്ടെടുപ്പ് ദിവസം നടന്ന ഈ അക്രമം പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് മുർഷിദാബാദിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയിലാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്ന ജില്ലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. അക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.

ബോംബേറിന് പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ സംഘർഷവും പൊട്ടിപ്പുറപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ആം ജനത ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമായൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. മുൻപ് തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവായ കബീറും ടിഎംസി പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. സ്ഥലത്ത് നിലവിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News