ക്ലാസില്‍ ബഹളം ഉണ്ടാക്കിയതിന് കടുത്ത ശിക്ഷ; വിദ്യാര്‍ഥികളുടെ ട്രൗസറിനുള്ളിൽ കൊടിത്തൂവ തിരുകിയ പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍

വിദ്യാർഥികൾ വീട്ടിലെത്തി പരാതിപ്പെട്ടതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിക്കുകയായിരുന്നു

Update: 2026-04-22 17:10 GMT

ജജ്പൂർ: ക്ലാസ് മുറിയിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ശിക്ഷാനടപടി സ്വീകരിച്ച പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലുള്ള സുകിന്ദ ബ്ലോക്കിലെ സരുവാബിലി അപ്പർ പ്രൈമറി സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്കൂൾ പ്രധാനാധ്യാപകനായ ബസുദേവ് ദെഹുരി (50) ആണ് നടപടി നേരിട്ടത്.

ഏപ്രിൽ 17-നാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ ബഹളമുണ്ടാക്കിയെന്ന് പറഞ്ഞ് ആറ്, ഏഴ് ക്ലാസുകളിലെ പത്ത് വിദ്യാർഥികളുടെ ട്രൗസറിനുള്ളിൽ അധ്യാപകൻ കൊടിത്തൂവ ചെടി  (nettle plants) തിരുകി കയറ്റുകയായിരുന്നു.

Advertising
Advertising

കടുത്ത ചൊറിച്ചിലും വേദനയും ഉണ്ടാക്കുന്ന  ചെടികൾ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക് കടുത്ത ശാരീരിക വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വിദ്യാർഥികൾ വീട്ടിലെത്തി പരാതിപ്പെട്ടതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്ന് സുകിന്ദ ബ്ലോക് വിദ്യാഭ്യാസ ഓഫീസർ നാരായൺ ദാസ് സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു.

കാലിയപാനി ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോർഡിനേറ്റർ  നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലയളവിൽ അധ്യാപകൻ ബിഇഒ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഈ ഞെട്ടിക്കുന്ന സംഭവം രക്ഷിതാക്കളിലും പ്രദേശവാസികളിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്കൂളുകളിലെ വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് അവർ ആശങ്ക ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാരീരിക ശിക്ഷ പൂർണ്ണമായും നിരോധിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News