മണിപ്പൂരിൽ നാ​ഗാ- കുക്കി വിഭാ​ഗങ്ങൾ തമ്മിൽ സം​ഘർഷം രൂക്ഷം; ഇംഫാലിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു

ബോംബാക്രമണത്തിനിടെ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്

Update: 2026-04-23 01:49 GMT

ന്യൂഡൽഹി: മണിപ്പൂരിലെ സേനാപതിയിൽ നാഗാ കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇൻഫാലിൽ അടക്കം കൂടുതൽ സേനയെ വിന്യസിച്ചു. ബോംബാക്രമണത്തിനിടെ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.

ഒരിടവേളക്ക് ശേഷം കലുഷിതമാവുകയാണ് മണിപ്പൂർ. ട്രോൺഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണമാണ് വീണ്ടും സംഘർഷങ്ങളിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട കുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട നടത്തിയ പ്രതിഷേധത്തിനിടെ നാഗ കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അക്രമങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.

പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത് സാഹചര്യം കൂടുതൽ സങ്കീർണമാക്കി. സിആർപിഎഫ് ക്യാമ്പിലേക്ക് നടത്തിയ പ്രതിഷേധത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അഞ്ചുപേർ കൊല്ലപ്പെട്ടു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇൻഫാൽ വെസ്റ്റിലും സേനാപതിയിലും ഏർപ്പെടുത്തിയ കർഫ്യൂം തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനയെയും മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സാഹചരര്യം വിലയിരുത്താൻ ഉന്നത തല പൊലീസ് സംഘം ഇന്ന് ഇൻഫാലിൽ സന്ദർശനം നടത്തും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News