വഖഫ് നിയമത്തിനെതിരെ ലൈറ്റണച്ചുള്ള പ്രതിഷേധത്തിൽ പങ്കാളികളാവുക: മുസ്‌ലിം സംഘടനാ നേതാക്കൾ
രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ
കോഴിക്കോട്: വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ. രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബോർഡിന്റെ പ്രതിഷേധത്തെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പ്രാഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ഡോ.ഹുസൈൻ മടവൂർ,പി. മുജീബുറഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ അബ്ദുല്ലത്വീഫ് മദനി, സി.പി ഉമ്മർ സുല്ലമി, പ്രാഫ. എ.കെ അബ്ദുൽ ഹമീദ്, ഹാഫിള് അബ്ദുശ്ശുകൂർ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി,മുസമ്മിൽ കൗസരി,ഡോ.വി.പി സുഹൈബ് മൗലവി, ഡോ.പിഉണ്ണീൻ,ഡോ. പി നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.