ബംഗളൂരുവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്ത് ക്യാരി ബാഗിൽ സൂക്ഷിച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
Update: 2025-07-23 16:54 GMT
ബംഗളൂരു: കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്ത് ക്യാരി ബാഗിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
''കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിന് പുറത്തുള്ള ഒരു ക്യാരി ബാഗിൽ നിന്ന് ആറ് ജലാറ്റിൻ സ്റ്റിക്കുകളും ചില ഡിറ്റണേറ്ററുകളും കണ്ടെത്തി. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല"- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (വെസ്റ്റ്) എസ് ഗിരീഷ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.