69,000 രൂപയുടെ എഐ ചെക്ക് വൈറലാകുന്നു; പുതിയ സാമ്പത്തിക തട്ടിപ്പിന് കാരണമാകുമോ?

ശിരീഷ് എന്ന ഉപഭോക്താവാണ് ചെക്ക് പങ്കുവച്ചത്

Update: 2026-04-23 10:47 GMT

മുംബൈ: നിര്‍മിത ബുദ്ധി സമസ്തമേഖലകളെയും കീഴടിക്കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ ആശ്രയിക്കുന്ന തലത്തിലേക്ക് ഇന്നത്തെ തലമുറ മാറിയിരിക്കുന്നു. എഐയിലൂടെ സൃഷ്ടിക്കുന്ന കഥകളും ചിത്രങ്ങളും അതിവേഗം നമ്മുടെ ചിന്തയെയും ബുദ്ധിയെയും പിടിച്ചടക്കി നിമിഷനേരം കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നു. സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെക്കാണ് ഇതിൽ ഒടുവിലത്തെ ഉദാഹ്രണം.

എഐ ഉപയോഗിച്ച് നിര്‍മിച്ച യുസിഒ ബാങ്കിന്‍റെ 69,000 രൂപയുടെ ഒരു ചെക്കാണ് സമൂഹമാധ്യമങ്ങളിൽ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ശിരീഷ് എന്ന ഉപഭോക്താവാണ് ചെക്ക് പങ്കുവച്ചത്. ചാറ്റ് ജിപിടിയുടെ പുതിയ അപ്‌ഡേഷൻ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. അക്കൗണ്ട് നമ്പർ, സിഗ്നേച്ചർ ബാർ, ചെക്കിന്‍റെ താഴെയുള്ള എംഐസിആര്‍( MICR) കോഡ് എന്നിവയെല്ലാം ഇതിൽ വ്യക്തമായി കാണാൻ സാധിക്കും എന്നതാണ് ഇതിനെ ഇത്രത്തോളം ഗൗരവകരമാക്കുന്നത്. സാധാരണയായി എഐ ചിത്രങ്ങളിൽ അക്ഷരങ്ങളോ അക്കങ്ങളോ കൃത്യമായി വരാറില്ല. എന്നാൽ ഈ ചെക്കിൽ ബാങ്കിന്‍റെ പേര്, തുക, അക്കൗണ്ട് നമ്പർ എന്നിവ യാതൊരു പിശകും കൂടാതെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിലല്ല, പലവട്ടം നോക്കിയാൽ പോലും ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് ഈ എഐ ചെക്ക്.

Advertising
Advertising

ബാങ്കിങ് മേഖലയെ സംബന്ധിച്ചിടത്തോളം ചില സുരക്ഷാ മുൻകരുതലുകൾ ഉള്ളതിനാൽ ഉടനടി ഒരു വലിയ തട്ടിപ്പ് നടക്കാൻ സാധ്യത കുറവാണ്. ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഇപ്പോൾ സിടിഎസ് (Cheque Truncation System) ആണ് പിന്തുടരുന്നത്. ഇതിൽ ചെക്കിന്റെ പേപ്പറിൽ പ്രത്യേക വാട്ടർമാർക്കുകളും, അൾട്രാവയലറ്റ് വെളിച്ചത്തിൽ മാത്രം തെളിയുന്ന 'വോയിഡ്'(VOID) മാർക്കും ഉണ്ടായിരിക്കും. ഒരു സാധാരണ പ്രിന്‍റര്‍ ഉപയോഗിച്ച് ഇവ നിർമിക്കാൻ കഴിയില്ല.ബാങ്ക് ചെക്കുകളിൽ ഉപയോഗിക്കുന്ന മഷിയും പേപ്പറിന്‍റെ ക്വാളിറ്റിയും സാധാരണ പേപ്പറിൽ നിന്ന് വ്യത്യസ്തമാണ്. ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമുള്ള വളരെ ചെറിയ അക്ഷരങ്ങൾ യഥാർഥ ചെക്കുകളിൽ ഉണ്ടാകും. എഐ ചിത്രങ്ങളിൽ സൂം ചെയ്താൽ ഇത്തരം സൂക്ഷ്മമായ വിവരങ്ങൾ വ്യക്തതയില്ലാതെ കാണപ്പെടാനാണ് സാധ്യത. എന്നാൽ ബാങ്കിൽ കൊടുത്തു പണം പിൻവലിക്കാൻ സാധിച്ചില്ലെങ്കിലും, ഒരാളെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ധാരാളമാണ്.ഇൻവോയ്‌സുകൾ, ലെറ്റർ ഹെഡുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ ഇത്തരത്തിൽ നിർമ്മിക്കപ്പെട്ടാൽ അത് തിരിച്ചറിയുക പ്രയാസകരമാകും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News