'മുഖത്തോ കൈകാലുകളിലോ കടിച്ചതുകൊണ്ടാവാം വിഷബാധയുണ്ടായത് എന്ന് പറഞ്ഞ് കൈ കഴുകാൻ എളുപ്പമാണ്'; പേ വിഷബാധയേറ്റുള്ള മരണങ്ങളിൽ ഡോക്ടറുടെ പ്രതികരണം
പേവിഷ ബാധ മൂലമുള്ള മരണങ്ങൾ ഭീതി ജനിപ്പിക്കും വിധം വർധിച്ചു വരുമ്പോൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള നിസ്സംഗത തീർത്തും നിരാശാജനകമാണെന്നും ഒമാനിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടറായ ഡോ. ജമാൽ പറഞ്ഞു.
സംസ്ഥാനത്ത് വാക്‌സിൻ എടുത്തിട്ടും പേ വിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ പ്രതികരണവുമായി ഡോക്ടർ. ലോകത്ത് ഏറ്റവും കൂടുതൽ റാബീസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആഫ്രിക്കയിലും ഏഷ്യൻ രാജ്യങ്ങളിലുമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം റാബീസ് മൂലമുള്ള മരണങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. പേവിഷ ബാധ മൂലമുള്ള മരണങ്ങൾ ഭീതി ജനിപ്പിക്കും വിധം വർധിച്ചു വരുമ്പോൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള നിസ്സംഗത തീർത്തും നിരാശാജനകമാണെന്നും ഒമാനിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടറായ ഡോ. ജമാൽ പറഞ്ഞു.
മുഖത്തു കടിച്ചാൽ രക്ഷപ്പെടില്ല, ഞരമ്പിൽ കടിച്ചാൽ രക്ഷപ്പെടില്ല എന്ന് പറഞ്ഞു പിടിച്ചു നിൽക്കുന്ന ഡോക്ടർമാരും ആരോഗ്യവകുപ്പുമാണ് തന്നെ കൂടുതൽ നിരാശനാക്കുന്നത്. മുഖത്തും കൈകാലുകളിലും കടിച്ചാൽ പേ വിഷബാധയേൽക്കാൻ സാധ്യത കൂടുതലാണെന്ന് ഏവർക്കും അറിയാവുന്നതാണ്. അവിടെയൊന്നും കടിക്കരുത് എന്ന് നായ്ക്കളോട് അപേക്ഷിച്ചിട്ട് കാര്യമില്ലല്ലോ. എന്നാൽ അതിലപ്പുറം മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ആലോചിക്കാൻ പോലും ആരും തയ്യാറാവാത്തതും സമ്മർദം ചെലുത്താത്തതും അത്ഭുതം തന്നെ.
മുഖത്തോ കൈകാലുകളിലോ കടിച്ചത് കൊണ്ടാകാം വിഷബാധയുണ്ടായത് എന്ന് പറഞ്ഞു കൈ കഴുകാൻ എളുപ്പമാണ്. നിലവിലെ ഒഴുക്ക് തടസ്സപ്പെടുത്താതെ, കൈ നനയാതെ അങ്ങ് മുന്നോട്ട് പോകാം.. ഒഴുക്കിനെതിരെ നീന്തി പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനുള്ള ഒരു എസ്‌കേപ്പിസം ആയാണ് ഈ വിശദീകരണങ്ങളെ കാണാൻ കഴിയുന്നുള്ളൂ. ഇഷ്ടപ്പെടാത്ത യഥാർഥ്യങ്ങൾ അംഗീകരിക്കാനുള്ള മടിയുമാകാം.. ഒരു പക്ഷേ ഈ പറയുന്ന കാര്യങ്ങൾ ശരിയായിരിക്കാം. എന്നാൽ മറ്റൊരു സാധ്യത പരിഗണിക്കുക പോലും ചെയ്യാതെ അതിൽ തന്നെ കടിച്ചു തൂങ്ങുന്നത് ഇന്നത്തെ അവസ്ഥയിൽ ഒട്ടും ഗുണകരമല്ലെന്നും ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പ്രധാനമായും രണ്ടു കാര്യങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. വാക്സിൻ ഉദ്ദേശിച്ച ആന്റിബോഡി റെസ്പോൺസ് എല്ലാവരിലും ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. സർക്കാർ തലത്തിൽ വാക്സിൻ കൊടുക്കുന്ന എല്ലാ ആശുപത്രികളിൽ നിന്നും മുഴുവൻ ഡോസ് വാക്സിനും സ്വീകരിച്ച ആളുകളിൽ നിന്ന് രക്ത സാമ്പിൾ ശേഖരിച്ചു ആയിരമോ രണ്ടായിരമോ പേരെ ഉൾപ്പെടുത്തി ഒരു പഠനം വളരെ എളുപ്പം നടത്താവുന്നതേയുള്ളൂ. അതിന് കോടികളൊന്നും ചെലവ് വരില്ല...ലക്ഷങ്ങൾ പോലും വരില്ല. ആകെ വേണ്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇച്ഛാ ശക്തി മാത്രമാണ്. ഒറ്റ പഠനം കൊണ്ട് ഉറപ്പായുള്ള ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും ആ വഴിക്ക് കൂടുതൽ പഠനം ആവശ്യമാണോ അല്ലയോ എന്നെങ്കിലും ഉറപ്പിക്കാൻ കഴിയും..
Antibody reaponse വേണ്ട വിധം വരുന്നില്ലെങ്കിൽ വാക്സിനുകളുടെ ഗുണനിലവാരം പരിശോധിക്കപ്പെടണം..ഉത്പാദന തലം തൊട്ട് ട്രാൻസ്പോർട്, സ്റ്റോറേജ് എന്നിവയെല്ലാം വിശദമായി പരിശോധിക്കപ്പെടണം. ഈ മൂന്ന് തലത്തിലുള്ള അപാകതകൾ മൂലം വാക്സിന്റെ ഫലപ്രാപ്തിയിൽ കുറവ് സംഭവിക്കാം.
Antibody response ആവശ്യത്തിന് ഉണ്ടെങ്കിൽ അടുത്ത പടി വൈറസുകൾക്ക് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കലാണ്. വൈറസുകൾക്കു അങ്ങനെ സംഭവിക്കാം എന്നും പഴയ മരുന്നുകളും വാക്സിനുകളും ഫലപ്രദമാവാതെ വരാമെന്നും അറിയാത്തവരല്ല ശാസ്ത്ര ലോകം. അത്തരം പഠനങ്ങൾ നടത്താനും കേരളത്തിൽ ഉൾപ്പെടെ സൗകര്യമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നെ എന്താണ് തടസ്സം എന്ന് മാത്രം മനസ്സിലാകുന്നില്ല.. അതോടൊപ്പം ഗുരുതരമായ കടികളിൽ നൽകുന്ന ഇമ്മുണോഗ്ലോബുലിന്റെ ഗുണനിലവാരവും പരിശോധിക്കപ്പെടണം. വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ ഇമ്മുണോഗ്ലോബുലിനിലും മാറ്റം വരുത്തേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനും അത് ജനങ്ങളെ അറിയിക്കാനുമുള്ള ബാധ്യത അധികൃതർക്ക് തീർച്ചയായും ഉണ്ട്.
അൽപ്പം പണം കൈയിൽ നിന്നും ഇറക്കാൻ തയ്യാറുള്ള കമ്മ്യൂണിറ്റി മെഡിസിൻ, internal medicine PG വിദ്യാർത്ഥികൾക്ക് ആലോചിക്കാവുന്ന വളരെ നല്ലൊരു thesis വിഷയം കൂടിയാണിത്. സാധാരണ പലരും ചെയ്യാറുള്ള, ആർക്കും ഗുണമില്ലാത്ത പല ടോപ്പിക്കുകളെ പോലെയല്ല, മാനവരാശിക്കു മൊത്തം ഗുണമുണ്ടായേക്കാവുന്ന കാര്യമാണ്.
പട്ടി കടിയേൽക്കുന്നതിനു മുമ്പ് തന്നെ വാക്സിൻ എടുക്കുന്നത് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. കോവിഡ് വാക്സിൻ എടുത്തത് പോലെ വാക്സിൻ സ്വീകരിക്കേണ്ട ഗതികേടിലേക്കാണ് പട്ടികളെ തെരുവിൽ യഥേഷ്ടം വിഹരിക്കാൻ വിടുക വഴി അധികൃതർ നമ്മെ എത്തിച്ചിരിക്കുന്നത്. ഒരു ഫുൾ കോഴ്സ് വാക്സിൻ എടുത്തവർക്ക് പട്ടി കടിയേറ്റാൽ പിന്നെ രണ്ടു ബൂസ്റ്റർ ഡോസ് എടുത്താൽ മതിയാകും. വാക്സിൻ ആദ്യമായി എടുക്കുന്ന ഒരാളെക്കാൾ പെട്ടെന്ന് പ്രതിരോധം തീർക്കാൻ അതുവഴി സാധ്യമാകും. ഈ വിഷയം നിയമസഭയിൽ എടുത്തിട്ടു ഒരു ചർച്ചയാക്കാനും വേണ്ട നടപടികളിലേക്ക് പോകാനുമാണ് എംഎൽഎമാരും മന്ത്രിമാരും ശ്രമിക്കേണ്ടതെന്നും ഡോക്ടർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലോകത്ത് ഏറ്റവും കൂടുതൽ റാബീസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആഫ്രിക്കയിലും ഏഷ്യൻ രാജ്യങ്ങളിലുമാണ്. WHO കണക്കുകൾ പ്രകാരം റാബീസ് മൂലമുള്ള മരണങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. പേവിഷ ബാധ മൂലമുള്ള മരണങ്ങൾ ഭീതി ജനിപ്പിക്കും വിധം വർധിച്ചു വരുമ്പോൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള നിസ്സംഗത തീർത്തും നിരാശാജനകമാണ്.
തെരുവ് നായ്ക്കൾ വൈറസുകളെ വെല്ലുന്ന വിധം വേഗത്തിൽ പെരുകുമ്പോൾ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു കൈയൊഴിയുന്ന അധികൃതർ ഒരു വശത്ത്. അത് നമ്മുടെ സിസ്റ്റത്തിന്റെ പരാജയം....നമ്മുടെ ഗതികേട്.
മറുവശത്ത്, മുഖത്തു കടിച്ചാൽ രക്ഷപ്പെടില്ല, ഞരമ്പിൽ കടിച്ചാൽ രക്ഷപ്പെടില്ല എന്ന് പറഞ്ഞു പിടിച്ചു നിൽക്കുന്ന ഡോക്ടർമാരും ആരോഗ്യവകുപ്പും.. അതാണ് എന്നെ കൂടുതൽ നിരാശനാക്കുന്നത്. മുഖത്തും കൈകാലുകളിലും കടിച്ചാൽ പേ വിഷബാധയേൽക്കാൻ സാധ്യത കൂടുതലാണെന്ന് ഏവർക്കും അറിയാവുന്നതാണ്. അവിടെയൊന്നും കടിക്കരുത് എന്ന് നായ്ക്കളോട് അപേക്ഷിച്ചിട്ട് കാര്യമില്ലല്ലോ. എന്നാൽ അതിലപ്പുറം മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ആലോചിക്കാൻ പോലും ആരും തയ്യാറാവാത്തതും സമ്മർദ്ദം ചെലുത്താത്തതും അത്ഭുതം തന്നെ.
മുഖത്തോ കൈകാലുകളിലോ കടിച്ചത് കൊണ്ടാകാം വിഷബാധയുണ്ടായത് എന്ന് പറഞ്ഞു കൈ കഴുകാൻ എളുപ്പമാണ്. നിലവിലെ ഒഴുക്ക് തടസ്സപ്പെടുത്താതെ, കൈ നനയാതെ അങ്ങ് മുന്നോട്ട് പോകാം.. ഒഴുക്കിനെതിരെ നീന്തി പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനുള്ള ഒരു എസ്‌കേപ്പിസം ആയാണ് എനിക്ക് ഈ വിശദീകരണങ്ങളെ കാണാൻ കഴിയുന്നുള്ളൂ. ഇഷ്ടപ്പെടാത്ത യഥാർഥ്യങ്ങൾ അംഗീകരിക്കാനുള്ള മടിയുമാകാം.. ഒരു പക്ഷേ ഈ പറയുന്ന കാര്യങ്ങൾ ശരിയായിരിക്കാം. എന്നാൽ മറ്റൊരു സാധ്യത പരിഗണിക്കുക പോലും ചെയ്യാതെ അതിൽ തന്നെ കടിച്ചു തൂങ്ങുന്നത് ഇന്നത്തെ അവസ്ഥയിൽ ഒട്ടും ഗുണകരമല്ല..
പ്രധാനമായും രണ്ടു കാര്യങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. വാക്സിൻ ഉദ്ദേശിച്ച ആന്റിബോഡി റെസ്പോൺസ് എല്ലാവരിലും ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. സർക്കാർ തലത്തിൽ വാക്സിൻ കൊടുക്കുന്ന എല്ലാ ആശുപത്രികളിൽ നിന്നും മുഴുവൻ ഡോസ് വാക്സിനും സ്വീകരിച്ച ആളുകളിൽ നിന്ന് രക്ത സാമ്പിൾ ശേഖരിച്ചു ആയിരമോ രണ്ടായിരമോ പേരെ ഉൾപ്പെടുത്തി ഒരു പഠനം വളരെ എളുപ്പം നടത്താവുന്നതേയുള്ളൂ. അതിന് കോടികളൊന്നും ചിലവ് വരില്ല...ലക്ഷങ്ങൾ പോലും വരില്ല. ആകെ വേണ്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇച്ഛാ ശക്തി മാത്രമാണ്. ഒറ്റ പഠനം കൊണ്ട് ഉറപ്പായുള്ള ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും ആ വഴിക്ക് കൂടുതൽ പഠനം ആവശ്യമാണോ അല്ലയോ എന്നെങ്കിലും ഉറപ്പിക്കാൻ കഴിയും..
Antibody reaponse വേണ്ട വിധം വരുന്നില്ലെങ്കിൽ വാക്സിനുകളുടെ ഗുണനിലവാരം പരിശോധിക്കപ്പെടണം..ഉൽപ്പാദന തലം തൊട്ട് ട്രാൻസ്പോർട്, സ്റ്റോറേജ് എന്നിവയെല്ലാം വിശദമായി പരിശോധിക്കപ്പെടണം. ഈ മൂന്ന് തലത്തിലുള്ള അപാകതകൾ മൂലം വാക്സിന്റെ ഫലപ്രാപ്തിയിൽ കുറവ് സംഭവിക്കാം.
Antibody response ആവശ്യത്തിന് ഉണ്ടെങ്കിൽ അടുത്ത പടി വൈറസുകൾക്ക് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കലാണ്. വൈറസുകൾക്കു അങ്ങനെ സംഭവിക്കാം എന്നും പഴയ മരുന്നുകളും വാക്സിനുകളും ഫലപ്രദമാവാതെ വരാമെന്നും അറിയാത്തവരല്ല ശാസ്ത്ര ലോകം. അത്തരം പഠനങ്ങൾ നടത്താനും കേരളത്തിൽ ഉൾപ്പെടെ സൗകര്യമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നെ എന്താണ് തടസ്സം എന്ന് മാത്രം മനസ്സിലാകുന്നില്ല.. അതോടൊപ്പം ഗുരുതരമായ കടികളിൽ നൽകുന്ന ഇമ്മുണോഗ്ലോബുലിന്റെ ഗുണനിലവാരവും പരിശോധിക്കപ്പെടണം. വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ ഇമ്മുണോഗ്ലോബുലിനിലും മാറ്റം വരുത്തേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനും അത് ജനങ്ങളെ അറിയിക്കാനുമുള്ള ബാധ്യത അധികൃതർക്ക് തീർച്ചയായും ഉണ്ട്.
അൽപ്പം പണം കൈയിൽ നിന്നും ഇറക്കാൻ തയ്യാറുള്ള കമ്മ്യൂണിറ്റി മെഡിസിൻ, internal medicine PG വിദ്യാർത്ഥികൾക്ക് ആലോചിക്കാവുന്ന വളരെ നല്ലൊരു thesis വിഷയം കൂടിയാണിത്. സാധാരണ പലരും ചെയ്യാറുള്ള, ആർക്കും ഗുണമില്ലാത്ത പല ടോപ്പിക്കുകളെ പോലെയല്ല, മാനവരാശിക്കു മൊത്തം ഗുണമുണ്ടായേക്കാവുന്ന കാര്യമാണ്.
പട്ടി കടിയേൽക്കുന്നതിനു മുമ്പ് തന്നെ വാക്സിൻ എടുക്കുന്നത് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. കോവിഡ് വാക്സിൻ എടുത്തത് പോലെ വാക്സിൻ സ്വീകരിക്കേണ്ട ഗതികേടിലേക്കാണ് പട്ടികളെ തെരുവിൽ യഥേഷ്ടം വിഹരിക്കാൻ വിടുക വഴി അധികൃതർ നമ്മെ എത്തിച്ചിരിക്കുന്നത്. ഒരു ഫുൾ കോഴ്സ് വാക്സിൻ എടുത്തവർക്ക് പട്ടി കടിയേറ്റാൽ പിന്നെ രണ്ടു ബൂസ്റ്റർ ഡോസ് എടുത്താൽ മതിയാകും. വാക്സിൻ ആദ്യമായി എടുക്കുന്ന ഒരാളേൾ പെട്ടെന്ന് പ്രതിരോധം തീർക്കാൻ അതുവഴി സാധ്യമാകും.
ഈ വിഷയം നിയമ സഭയിൽ എടുത്തിട്ടു ഒരു ചർച്ചയാക്കാനും വേണ്ട നടപടികളിലേക്ക് പോകാനുമാണ് MLA മാരും മന്ത്രിമാരും ശ്രമിക്കേണ്ടത്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റിന് വേണ്ടിയുള്ള കടിപിടിയെക്കാൾ നാടിനും നാട്ടുകാർക്കും അത് ഗുണം ചെയ്യും.
യൂറോപ്, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ നിന്നും അവർ റാബീസിനെ എന്നേ തുരത്തിയിട്ടുണ്ട്. അതുകൊണ്ട് മറ്റു ആരോഗ്യ പ്രശ്നങ്ങളിൽ അവർ പഠനം നടത്തി വേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് കണ്ടുപിടിച്ചു ലോകത്തിനു മുന്നിൽ വെക്കുന്നത് പോലെ റാബീസിന്റെ കാര്യത്തിൽ അവർ ഒന്നും ചെയ്തു തരില്ല. അത് നമ്മളും ആഫ്രിക്കക്കാരും തന്നെ ചെയ്യേണ്ടി വരും.
റാബീസ് മരണങ്ങളുടെ worldwide data ഒരു വെബ്സൈറ്റിൽ നിന്നും എടുത്തതാണ് താഴെ കാണുന്ന സ്ക്രീൻ ഷോട്ടുകൾ. 2010 ലെയും 2021 ലെയും റാബീസ് മരണങ്ങളുടെ കണക്കുകളാണ്. ഇന്ത്യയുടെ അവസ്ഥ മാത്രം ഒന്ന് താരതമ്യം ചെയ്തു നോക്കൂ. 11 വർഷം കൊണ്ട് നാം എത്തി നിൽക്കുന്ന അവസ്ഥയുടെ ഗൗരവം അതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ഇപ്പോൾ അരയും തലയും മുറുക്കി ഇറങ്ങിയില്ലെങ്കിൽ ഇനി എപ്പോഴാണ്?
Edit.
വാക്സിൻ ആന്റിബോഡി വേണ്ടവിധം ഉൾപ്പാധിപ്പിക്കുന്നുണ്ടോ എന്ന വിഷയം സംസ്ഥാന സർക്കാർ 2022 ൽ പഠനം നടത്തിയെന്നും റെസ്പോൺസ് വേണ്ട വിധം ഉണ്ട് എന്നും ആരോഗ്യ മന്ത്രി പറയുന്നുണ്ട്. അങ്ങനെയെങ്കിൽ വൈറസിന് രൂപാന്തരം സംഭവിച്ചിട്ടുണ്ടോ, നിലവിലെ ആന്റിബോഡികൾ വൈറസിനെ neutralize ചെയ്യുന്നുണ്ടോ, ഇമ്മുണോഗ്ലോബുലിൻ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോ എന്നുമാണ് പഠനം നടത്തേണ്ടത്.