സോഷ്യൽ മീഡിയ പരസ്യം;വ്യക്തികൾക്ക് പെർമിറ്റ് നിർബന്ധമാക്കാനൊരുങ്ങി യുഎഇ

മൂന്ന് മാസത്തിനകം സംവിധാനം നിലവിൽ വരും

Update: 2025-07-30 15:47 GMT
Editor : razinabdulazeez | By : Web Desk
Advertising

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്യുന്ന വ്യക്തികൾക്ക് അഡ്വർടൈസർ പെർമിറ്റ് നിർബന്ധമാക്കുന്നു. യുഎഇ മീഡിയ കൗൺസിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

സോഷ്യൽമീഡിയയിൽ പരസ്യം പണം വാങ്ങി നൽകുന്ന പ്രോമോഷനും പണമില്ലാതെ പ്രോമോഷൻ ചെയ്യുന്നതിനും പെർമിറ്റ് നിർബന്ധമായിരിക്കും. ലൈസൻസ് നമ്പർ സാമൂഹിക അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കണം. മീഡിയ കൗൺസിലിൽ രജിസ്റ്റർ ചെയ്തതും പെർമിറ്റ് ലഭിച്ചതുമായ അക്കൗണ്ട് വഴിയല്ലാതെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല. രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴി മറ്റേതെങ്കിലും വ്യക്തിയെയോ പാർട്ടിയെയോ പരസ്യം ചെയ്യാനും അനുവദിക്കില്ല. വിദേശത്തെ ഇൻഫ്ലൂവൻസർമാർ യുഎഇയിലെത്തി പരസ്യം ചെയ്യാനും പെർമിറ്റ് എടുക്കണം. വ്യക്തികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പരസ്യം ചെയ്യുന്നതിന് പെർമിറ്റ് ആവശ്യമില്ല. അതോടൊപ്പം വിദ്യാഭ്യാസ, കായിക, സാംസ്കാരിക, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 18 വയസ്സിന് താഴെയുള്ള വ്യക്തികൾക്കും അനുമതിയുടെ ആവശ്യമില്ല. മൂന്ന് മാസത്തിനകം പെർമിറ്റ് നിലവിൽ വരും. ആദ്യ മൂന്ന് വർഷം പെർമിറ്റ് സൗജന്യമായിരിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News