'മൗനം വെടിയാം, അതിജീവിക്കാം'; ഗൾഫിൽ ബോധവത്കരണ കാമ്പയിനുമായി മീഡിയവൺ

ഗൾഫിൽ പ്രവാസി കുടുംബങ്ങൾക്കിടയിൽ വർധിച്ച് വരുന്ന ഗാർഹികപീഡനങ്ങളുടെയും ദുരൂഹമരണങ്ങളുടെയും പശ്ചാത്തലത്തിലാണ് കാമ്പയിൻ

Update: 2025-07-28 16:20 GMT
Advertising

ദുബൈ: ഗൾഫിൽ പ്രവാസി കുടുംബങ്ങൾക്കിടയിൽ വർധിച്ച് വരുന്ന ഗാർഹികപീഡനങ്ങളുടെയും ദുരൂഹമരണങ്ങളുടെയും പശ്ചാത്തലത്തിൽ മീഡിയവൺ ബോധവത്കരണ കാമ്പയിൻ ആരംഭിക്കുന്നു. 'മൗനം വെടിയാം; അതിജീവിക്കാം 'എന്ന പേരിൽ വിവിധ സാമൂഹിക സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുക.

അടുത്തകാലത്തായി ഗൾഫിലെ വിവിധയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗാർഹിക പീഡനങ്ങളുടെയും ദൂരൂഹമരണങ്ങളുടെയും വാർത്തകൾ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ സാമൂഹിക ജാഗ്രത ശക്തമാക്കുന്ന കാമ്പയിന് മീഡിയവൺ തുടക്കം കുറിക്കുന്നത്.

ഗാർഹികപീഡനങ്ങൾ തക്കസമയത്ത് അധികാരികൾക്ക് റിപ്പോർട്ട് ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനൊപ്പം, വേദനകൾ പങ്കുവെക്കാനാകാതെ ഇരകൾ ജീവനൊടുക്കുന്ന അവസ്ഥ ഒഴിവാക്കാൻ കൂടിയാണ് 'മൗനം വെടിയാം, അതിജീവിക്കാം എന്ന പേരിലുള്ള കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് മീഡിയവൺ ജി.സി.സി. ജനറൽ മാനേജർ സ്വവ്വാബ് അലി പറഞ്ഞു.

ഗാർഹികപ്രശ്‌നങ്ങളെ എങ്ങനെ നിയമപരമായും സാമൂഹിക പരമായും പ്രതിരോധിക്കാമെന്നത് സംബന്ധിച്ച വിദഗ്ധരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതോടൊപ്പം വിവിധ സാമൂഹിക കൂട്ടായ്മകളുടെ പിന്തുണയോടെ ബോധവൽകരണ പരിപാടികൾക്കും മീഡിയവൺ അടുത്തദിവസങ്ങളിൽ തുടക്കം കുറിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News