U19 ഏഷ്യാകപ്പ് ഡിസംബർ 12 മുതൽ യുഎഇയിൽ; ഫിക്‌സ്ച്ചർ പുറത്ത്

സെമി ഡിസംബർ 19ന്, ഫൈനൽ ഡിസംബർ 21ന്

Update: 2025-11-21 09:22 GMT

ദുബൈ: മെൻസ് അണ്ടർ 19 ഏഷ്യാകപ്പ് 2025 ഡിസംബർ 12 മുതൽ യുഎഇയിൽ. 50 ഓവർ മത്സരമാണ് ടൂർണമെൻറിൽ നടക്കുക. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്, എ ഗ്രൂപ്പിൽ. ഇരുടീമുകൾക്കും പുറമേ ക്വാളിഫയർ 1, ക്വാളിഫയർ 3 ടീമുകളാണ് ഗ്രൂപ്പിലുണ്ടാകുക. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ക്വാളിഫയർ 2 ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. എല്ലാ മത്സരങ്ങളും യുഎഇ സമയം രാവിലെ 9.00 മണിക്കാണ് നടക്കുക.

ഐസിസി അക്കാദമിയിൽ ഡിസംബർ 12ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ക്വാളിഫയർ 1 ആയ ടീമും ഏറ്റുമുട്ടും. ഐസിസി അക്കാദമിക്ക് പുറമേ ദി സെവൻസ് സ്‌റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. ആദ്യ സെമി ഡിസംബർ 19ന് ഐസിസി അക്കാദമിയിൽ നടക്കും. രണ്ടാം സെമി അതേദിവസം ദി സെവൻസിലും നടക്കും. ഡിസംബർ 21നാണ് ഫൈനൽ. ഐസിസി അക്കാദമിയാണ് വേദി.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News