ഇർദ് ദുബൈ; ദുബൈയുടെ പൈതൃകം സംരക്ഷണ പുരസ്കാരത്തിന് പ്രവാസികൾക്കും അപേക്ഷിക്കാം

2026 ജനുവരി 15 വരെ എൻട്രികൾ സ്വീകരിക്കും

Update: 2025-11-22 20:34 GMT
Editor : Mufeeda | By : Web Desk

ദുബൈ: ദുബൈയുടെ പൈതൃകം സംരക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഉൾപ്പെടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇർദ് ദുബൈ എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത്.

ദുബൈയുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിന് ആകെ 50 ലക്ഷം ദിർഹമിന്റെ അവാർഡാണ് ഇർദ് ദുബൈ എന്ന പേരിൽ ലഭിക്കുക. മികച്ച എൻട്രിക്ക്​ 10 ലക്ഷം ദിർഹമാണ്​ സമ്മാനം. ഉപവിഭാഗങ്ങൾക്ക്​ അഞ്ച്​ ലക്ഷം ദിർഹം വീതം സമ്മാനം ലഭിക്കും. കമ്യൂണിറ്റി വിഭാഗത്തിൽ അഞ്ച് കാറ്റഗറിയിൽ അവാർഡുണ്ട്.

കുടുംബത്തിന്‍റെ പൈതൃകം രേഖപ്പെടുത്തുന്ന മികച്ച കഥ, ദുബൈയുടെ വാമൊഴി പാരമ്പര്യം, ക്രിയാത്​മകമായ മികച്ച ഡോക്യൂമെന്‍റ്​ സ്​റ്റോറി, സമൂഹ മാധ്യമങ്ങളിൽ നൽകിയ മികച്ച സ്​റ്റോറി, മികച്ച ദുബൈ റസിഡന്‍റ്​ സ്​റ്റോറി എന്നിങ്ങനെ അഞ്ച്​ വിഭാഗങ്ങളാണ്​ കമ്യൂണിറ്റി അവാർഡിൽ ഉൾപ്പെടുക. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാനുള്ള രണ്ട് അവാർഡുകളുമുണ്ട്.

https://erthdubai.ae എന്ന വെബ്​സൈറ്റ്​ വഴിയോ ഇർദ്​ ദുബൈ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം. 2026 ജനുവരി 15 വരെ എൻട്രികൾ സ്വീകരിക്കും. അടുത്ത വർഷമാദ്യം അവാർഡുകൾ വിതരണം ചെയ്യും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News