കനത്ത മൂടൽമഞ്ഞ്, ദുബൈയിൽ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
പുലർച്ചെ മുതൽ രൂപപ്പെട്ട മൂടൽമഞ്ഞ് കാരണം 19 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്
Update: 2025-11-20 12:21 GMT
ദുബൈ: കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ട് ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് ദുബൈയിൽ 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ യാത്രാ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മുതൽ ദുബൈയിൽ മൂടൽമഞ്ഞ് രൂപപ്പെട്ട് ദൂരക്കാഴ്ചക്കുറവ് ഉണ്ടായിട്ടുണ്ട്. ദുബൈ എയർപോർട്ട്സ് എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, വിമാനത്താവള പങ്കാളികൾ എന്നിവരുമായി ചേർന്ന് എത്രയും പെട്ടെന്ന് പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനും ശ്രമിക്കുകയാണെന്ന് ദുബൈ വിമാനത്താവള അധികൃതർ പറഞ്ഞു.