"രാജ്യത്തിന് നഷ്ടമായത് ധീരനായ പൈലറ്റിനെ..." തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് പ്രമുഖർ

"വളരെ നേരത്തേ നഷ്ടപ്പെട്ട ധീരനായ ഇന്ത്യയുടെ മകന്" എന്ന് വിശേഷിപ്പിച്ചാണ് നടൻ കമൽ ഹാസൻ അനുശോചനം അറിയിച്ചത്

Update: 2025-11-22 10:27 GMT

ദുബൈ: ദുബൈ എയർ ഷോയിൽ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് വിങ് കമാൻഡർ നമൻഷ് സ്യാൽ മരിച്ച സംഭവത്തിൽ അനുശോചനവുമായി പ്രമുഖർ. "വളരെ നേരത്തേ നഷ്ടപ്പെട്ട ധീരനായ ഇന്ത്യയുടെ മകന്" എന്ന് വിശേഷിപ്പിച്ചാണ് നടൻ കമൽ ഹാസൻ അനുശോചനം അറിയിച്ചത്. "ധീരനും കർത്തവ്യബോധമുള്ളവനും ധൈര്യശാലിയുമായ ഒരു പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. ദുഃഖിതരായ കുടുംബാംഗങ്ങളെ എൻ്റെ അനുശോചനം അറിയിക്കുന്നു" എന്നാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖു രേഖപ്പെടുത്തിയത്. "പൈലറ്റിൻ്റെ ജീവൻ പൊലിഞ്ഞതിൽ വലിയ വേദനയുണ്ട്. ദുഃഖം നിറഞ്ഞ ഈ സമയത്ത് ദുരിതമനുഭവിക്കുന്ന കുടുംബതത്തിന് എല്ലാ പിന്തുണയും നൽകുന്നു" എന്ന് ഇന്ത്യൻ വ്യോമസേന പറഞ്ഞു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News