അബൂദബി സായിദ് വിമാനത്താവളത്തിൽ ഇനി നെറ്റില്ലാതെ കുടുങ്ങില്ല; അന്താരാഷ്ട്ര യാത്രികർക്ക് സൗജന്യമായി 10 ജിബി സിം

24 മണിക്കൂർ വാലിഡിറ്റി

Update: 2025-11-20 16:26 GMT

അബൂദബി: അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രികർക്ക് 10 ജിബി സിം കാർഡ് സൗജന്യം. 24 മണിക്കൂർ സാധുതയുള്ളതാണ് സിം കാർഡ്. യാത്രക്കാർക്ക് അവശ്യ ഓൺലൈൻ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനാണ് ഈ സൗകര്യം. സംവിധാനം ഒരുക്കാൻ അബൂദബി എയർപോർട്ട്‌സും ടെലികോം ഭീമനായ ഇ & യുഎഇ കമ്പനിയും കരാറിൽ ഒപ്പുവച്ചു.

മാപ്പുകൾ, റൈഡ് ബുക്ക് ചെയ്യൽ, പേയ്മെന്റുകൾ, മെസേജിങ്, അബൂദബി പാസ് പോലുള്ള അവശ്യ ഓൺലൈൻ സേവനങ്ങൾ എളുപ്പത്തിൽ നേടാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിലൊന്നാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം. 30-ലധികം എയർലൈനുകൾ വഴി 100-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് സർവീസുകളുണ്ട്. 2025 സെപ്റ്റംബർ 30 വരെ പുതിയ ടെർമിനലിൽ 23.9 ദശലക്ഷം യാത്രക്കാരാണെത്തിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News