സൗദി ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉണർവ്; നിരവധി ആഡംബര ഹോട്ടലുകൾ നിർമാണത്തിൽ
3,62,000 ഹോട്ടൽ റൂമുകളുടെ സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം
Update: 2025-05-12 16:18 GMT
റിയാദ്: ഹോസ്പിറ്റാലിറ്റി മേഖലയിൽ പുതിയ ഉണർവുമായി സൗദി അറേബ്യ. വികസനത്തിന്റെ ഭാഗമായി നിരവധി ആഡംബര ഹോട്ടലുകളാണ് പുതുതായി നിർമാണത്തിലുള്ളത്. നിലവിലുള്ള ഹോട്ടലുകളെ ആഡംബര ഹോട്ടലുകളാക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
പഴയതും പുതിയതുമായ നൂറിലധികം ഹോട്ടലുകളിലാണ് ഇത്തരത്തിൽ ആഡംബര സൗകര്യങ്ങൾ ലഭ്യമാകുക. പുതുതായി വരാനിരിക്കുന്ന ഹോട്ടലുകളിലെ 78% മുറികളും ആഡംബര, അപ്പ് സ്‌കെയിൽ, അപ്പർ അപ്സ്‌കെയിൽ വിഭാഗങ്ങളിൽ ഉൾപെടുന്നതായിരിക്കും. 3,62,000 ഹോട്ടൽ റൂമുകളുടെ സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ 1,67,500 ഹോട്ടൽ റൂമുകളാണ് രാജ്യത്തുള്ളത്. ഇതിൽ 61%ഉം നേരത്തെ തന്നെ ആഡംബര വിഭാഗത്തിൽ ഉൾപെട്ടവയാണ്.