ഗൾഫ് - യുഎസ് ഉച്ചകോടിക്കായി ട്രംപ് ഇന്ന് സൗദിയിലെത്തും

ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും ഉച്ചകോടിയിൽ ചർച്ചയാകും

Update: 2025-05-13 01:01 GMT
Editor : Lissy P | By : Web Desk
Advertising

റിയാദ്: ഗൾഫ് - യുഎസ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും.  ഇന്ന് ഉച്ചയോടെ എത്തുന്ന ട്രംപ് സൗദി കിരീടാവകാശിയുമായി വിവിധ ആയുധക്കരാറുകളും ആണവ സഹകരണ ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഗസ്സ, ഇറാൻ, യമൻ, സിറിയ എന്നിവ ചർച്ചയാകുന്ന സുപ്രധാന ഗൾഫ്-യുഎസ് ഉച്ചകോടി നാളെയാണ്. ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും ഉച്ചകോടിയിൽ ചർച്ചയാകും. ഉച്ചകോടിയും സന്ദർശനവും മീഡിയവൺ നേരിട്ട് റിപ്പോർട്ട് ചെയ്യും.

അതിനിടെ  ട്രം​പി​ന്റെ പ​ശ്ചി​മേ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ഇന്നാ​രം​ഭി​ക്കാ​നി​രി​ക്കെ​ അ​വ​സാ​ന അ​മേ​രി​ക്ക​ൻ ബ​ന്ദി​യെ​യും ഹ​മാ​സ് വിട്ടയച്ചു​. 583 ദി​വ​സം ഹമാസ്​ ബ​ന്ദി​യാക്കിയ​ സൈ​നി​കൻ ഐ​ഡ​ൻ അ​ല​ക്സാ​ണ്ട​റെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. ഗസ്സ റീ​മി​ൽ​വെ​ച്ച് റെ​ഡ് ക്രോ​സ് പ്ര​തി​നി​ധി​ക​ൾ ബന്ദിയെ ഏ​റ്റു​വാ​ങ്ങി. ഐഡൻ അലക്സാണ്ടർ പൂർണ ആരോഗ്യവാനാണെന്ന്​ ഇസ്രായേൽ സൈന്യം അറിയിച്ചു. ഇയാളെ സ്വീകരിക്കാൻ കു​ടും​ബം ഇസ്രായേലിൽ എത്തിയിട്ടുണ്ട്​. നിരവധി ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ൾ ഹ​മാ​സ് പി​ടി​യി​ലി​രി​ക്കെ​യാ​ണ് സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ​ക്ക് അ​വ​സ​ര​മാ​കുന്ന നടപടിയുണ്ടായത്.

വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​നും അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന് സ​ഹാ​യ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് യു.എസ്​ ബന്ദിമോചനമെന്ന്​ ഹ​മാ​സ് വി​ശ​ദീ​ക​രി​ച്ചു. നെതന്യാഹുവിന്‍റെ കഴിവുകേട്​ ബോധ്യപ്പെട്ടതാണ്​ സ്വന്തം നിലക്ക്​ ഹമാസുമായി ചർച്ച നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന്​ ഇസ്രായേൽ പ്രതിപക്ഷം വിമർശിച്ചു. ബാക്കിയുള്ള ബന്ദികളുടെ ജീവൻ രക്ഷിക്കാൻ വെടിനിർത്തൽ കരാർ വേണമെന്ന്​ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സൈനിക സമ്മർദം ശക്​തമാക്കി മറ്റു ബന്ദികളുടെ മോചനവും ഉറപ്പാക്കുമെന്ന്​ നെതന്യാഹു പ്രതികരിച്ചു.

എന്നാൽ ഗസ്സയിൽ ആക്രമണം വിപുലീകരിക്കാനുള്ള സാധ്യതയില്ലെന്ന്​ ഇസ്രായേൽ ചാനൽ 13 റിപ്പോർട്ട്​ ചെയ്തു. യു.എസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​ നെതന്യാഹുവുമായി നടത്തിയ ചർച്ചയെ തുടർന്ന്​ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ പുതിയ സ്ഥിതിഗതികൾ വിലയിരുത്തി. ബന്ദിമോചനത്തിനായി ഹമാസുമായി ചർച്ചക്ക്​ തയാറാകാൻ സ്റ്റിവ്​ വിറ്റ്​കോഫ്​ നിർദേശിച്ചതായാണ്​ റിപ്പോർട്ട്​. ഇസ്രായേൽ സംഘത്തോട്​ ദോഹയിൽ തുടരാനും നെതന്യാഹു നിർദേശിച്ചു. ബ​ന്ദി മോ​ച​ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യും ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ക​ന​ത്ത ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. അ​ഭ​യാ​ർ​ഥി​ക​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന ജ​ബാ​ലി​യ ക്യാ​മ്പി​ലെ സ്കൂ​ളി​നു​മേ​ൽ ബോം​ബി​ട്ട് നി​ര​വ​ധി പേ​രെ ഇ​​സ്രാ​യേ​ൽ സേ​ന ​കൊ​ല​പ്പെ​ടു​ത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News