Writer - razinabdulazeez
razinab@321
മക്ക: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസ സംഘടനയായ ഒ.ഐ.സി.സിയുടെ മക്ക ഘടകം മക്കയിൽ എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിന് വേണ്ടി ഹജ്ജ് സെൽ കമ്മിറ്റി രൂപീകരിച്ചു. സൗദി ഗവൺമെന്റിന്റെ കർശന നിയന്ത്രണങ്ങൾക്കുള്ളിൽ, സ്വന്തം ജോലി കഴിഞ്ഞിട്ടുള്ള ഫ്രീ സമയങ്ങളിൽ തങ്ങളാൽ കഴിയുന്ന സഹായം ഹാജിമാർക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് ഹജ്ജ് കമ്മിറ്റി രൂപീകരിച്ചത്. പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി ഹജ്ജ് സെൽ ഭാരവാഹികൾക്ക് സ്വാഗതം ആശംസിച്ചു.
രക്ഷാധികാരി നിസാർ പടിഞ്ഞാറ്റതിൽ ,ചെയർമാൻ ഹബീബ് കോഴിക്കോട്, ജനറൽ കൺവീനർ അബ്ദുൽ മനാഫ് വയ്യാനം, ചീഫ് കോർഡിനേറ്റർ സുഹൈൽ പറമ്പൻ എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ റഷീദ് (മെഡിക്കൽ ചീഫ്കോർഡിനേറ്റർ) ഹസീന വസീം(മെഡിക്കൽ കോർഡിനേറ്റർ),
റുമൈസ മിഫാസ്, ഷെമി ജിഷാദ് (വനിത വിഭാഗം ), മുജീബ് കിഴിശ്ശേരി(ഭക്ഷണം),യുസുഫ് ബിൻ സാഗർ,മുഹ്സിൻ ഇബ്രാഹിം,യാസിർ,റയീസ് കണ്ണൂർ (വോളന്റിയർ ക്യാപ്റ്റൻ), ജിഷാദ്(വോളന്റിയർ കോർഡിനേറ്റർ),നൗഷാദ് എടക്കര(മീഡിയ), സയ്യിദ് വസീം, അൻഷാദ് വെണ്മണി(ഫിനാൻസ്), നിയാസ് വയനാട്(ഹറം), മുബഷിർ അരീക്കോട്, അനീഷ് (അസീസിയ ),ജലീൽ ആമിയ,സിറാജ്,ഇസ്മായിൽ (നസീം ) തുടങ്ങിയവരെ ഹജ്ജ് സെൽ കമ്മിറ്റിക്ക് വേണ്ടി തിരഞ്ഞെടുത്തു. ട്രഷറർ റഹീഫ് കണ്ണൂർ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.