മിനുട്ടുകൾക്കകം ഓഹരികൾ വിറ്റഴിഞ്ഞു; പ്രാരംഭ പബ്ലിക് ഓഫറിലൂടെ ഫ്‌ളൈനാസ് നേടിയത് 410 കോടി റിയാൽ
കമ്പനിയുടെ മുപ്പത് ശതമാനം ഓഹരികൾ വിറ്റഴിച്ചു
ദമ്മാം: സൗദി അറേബ്യൻ വിമാന കമ്പനിയായ ഫ്‌ളൈനാസ് പബ്ലിക് ഓഫറിംഗിലൂടെ നേടിയത് 410 കോടി റിയാൽ. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലഭ്യമാക്കിയ ഓഹരികൾ മിനിട്ടുകൾക്കകം വിറ്റഴിഞ്ഞു. കമ്പനിയുടെ മുപ്പത് ശതമാനം ഓഹരികളാണ് ആദ്യ ഘട്ടത്തിൽ പബ്ലിക്കിൽ വിറ്റഴിച്ചത്. സൗദി ഫ്ളൈനാസിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് മിനിറ്റുകൾക്കകം വിറ്റഴിഞ്ഞതായി സാമ്പത്തിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കമ്പനിയുടെ മുപ്പത് ശതമാനം ഓഹരികൾ സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവുൽ വഴിയാണ് വിപണനം നടത്തിയത്. ഒരു ഓഹരിക്ക് 76-80 സൗദി റിയാലായി നിശ്ചയിച്ചാണ് വിൽപ്പന. മെയ് 18 വരെ ഓഫർ ലഭ്യമാണെങ്കിലും മുഴുവൻ ഓഹരികളും ഇതിനകം വിറ്റഴിഞ്ഞു. പബ്ലിക് ഓഫറിംഗിലൂടെ സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ എയർലൈനായി ഇതോടെ ഫ്‌ലൈനാസ് മാറി. 2024 ൽ 434 ദശലക്ഷം സൗദി റിയാലിന്റെ അറ്റാദായം നേടി കമ്പനി വിപണിയിൽ കരുത്ത് തെളിയിച്ചിരുന്നു. ഇത് വർഷം തോറും എട്ട് ശതമാനം തോതിൽ ഉയർത്തുകയാണ് ലക്ഷ്യം.