Writer - razinabdulazeez
razinab@321
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പത്തനംതിട്ട ജില്ലക്കാരായ കെഎംസിസി പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കെഎംസിസി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഓൺലൈനിൽ കൂടിയ കമ്മിറ്റി രൂപീകരണയോഗം സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കെഎംസിസി ചെയർമാൻ ഷറഫുദ്ദീൻ ബാക്കഫി, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അൻസലാഹ് മുഹമ്മദ്, കെഎംസിസി നാഷണൽ ജനറൽ സെക്രട്ടറി അഷ്‌റഫ് വെങ്ങാട്, കെഎംസിസി കോർഡിനേഷൻ സെക്രട്ടറി ബഷീർ മുന്നിയൂർ, അബുദബി കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കൽ, സൗഫാൻ, ഷിഹാബുദീൻ, ആഷിക്, ഷെഫീഖ്, അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിൽ സജീർ പേഴുംപാറ സ്വാഗതവും ഷാഹിർ ചിറ്റാർ നന്ദിയും പറഞ്ഞു. സജീർ പേഴുംപാറ ചെയർമാനായും, നിസ്സാമുദ്ദീൻ ചാത്തൻതറ ജനറൽ കൺവീനറായും, മുഹമ്മദാലി പേഴുംപാറ ട്രഷറായും, ജോ:കൺവീനർമാരായി അമീൻ അബ്ബാസ് ചാത്തൻതറ, സൗഫാൻ ളാഹ(മക്ക), അഫ്സൽ ഹനീഫ് ചാത്തൻതറ(ജിദ്ദ), ഷിഹാബുദ്ദീൻ കോന്നി, ഷമീർ ചിറ്റാർ(മദീന), ഷാഹിർ ചിറ്റാർ, ആഷിഖ് പത്തനംതിട്ട, ജോബി ചിറ്റാർ(അബഹ), ഷഹീൻ ളാഹ, നിഷാദ് പൊട്ടം മൂഴി, അനീസ് ചാത്തൻതറ(റിയാദ്),ഷെഫീഖ് പൊട്ടം മൂഴി ,അഷറഫ് കോന്നി ,ഷാജഹാൻ ചുങ്കപ്പാറ ,ഷാനവാസ് പുതുശ്ശേരിമല റാന്നി(ദമ്മാം), ഷാനവാസ് സുബൈർ പന്തളം ,ഷമീർ ചാത്തൻതറ(അൽ ജുബൈൽ), മുഹമ്മദ് ഷാ(ബുറൈദ) ജുനൂബ് ഹസ്സൻ ചാത്തൻതറ(ജീസാൻ ), ഷഫീഖ് നിരണം തിരുവല്ല(അറാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.