അറബിക് ഭാഷ പഠനത്തിന് പുതിയ പദ്ധതിയുമായി സൗദി

അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി

Update: 2025-04-05 14:59 GMT
Editor : razinabdulazeez | By : Web Desk
Advertising

റിയാദ്: അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക് അധ്യാപക മേഖലയിലേക്ക് കൊണ്ട് വരുകയാണ് ലക്ഷ്യം. അറബിക് ഭാഷ മാതൃ ഭാഷ അല്ലാത്തവർക്കായാണ് പദ്ധതി ഒരുങ്ങുന്നത്. ഇത്തരം ആളുകളെ കൂടി അറബിക് അധ്യാപക മേഖലയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലന പരിപാടി. ഏപ്രിൽ 8 വരെയായിരിക്കും പരിശീലന പരിപാടി തുടരുക. ഭാഷ പരിശോധന, ഹംസ അക്കാദമിക് ടെസ്റ്റിനുള്ള പരിശീലനം, നൂതന അധ്യാപന സാങ്കേതികതകളുടെ പരിശീലനം, പ്രൊഫഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് സെഷനുകൾ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറബിക് ഭാഷാ വിദ്യാഭ്യാസ രീതികൾ മനസ്സിലാക്കാനും, അക്കാദമിക് വിദഗ്ധത പങ്കുവെക്കാനും ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുങ്ങും. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ സെമിനാറും സംഘടിപ്പിക്കും. അറബി ഭാഷയെ വികസിപ്പിക്കുന്നതിനും, ഉയർന്ന യോഗ്യതയുള്ള അധ്യാപകരെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News