റിയാദ് എയർ ചിറക് വിരിക്കുന്നു; സർവീസ് നടത്താനുള്ള ലൈസൻസ് കരസ്ഥമാക്കി

ഈ വർഷം അവസാനത്തോടെയായിരിക്കും സേവനം ആരംഭിക്കുക

Update: 2025-04-07 14:54 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സർവീസ് നടത്താനുള്ള ലൈസൻസ് നേടി സൗദിയിലെ വിമാന കമ്പനിയായ റിയാദ് എയർ. വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകാനുള്ള എയർ ഓപ്പറേറ്റർ സെര്ടിഫികറ്റ് ആണ് റിയാദ് എയർ സ്വന്തമാക്കിയത്. ഈ വർഷം അവസാനത്തോടെയായിരിക്കും സേവനം ആരംഭിക്കുക. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ലൈസൻസ് അനുവദിച്ചത്.

ലൈസൻസിനായുള്ള പരീക്ഷണ പാറക്കൽ ഡിസംബർ 11 ന് ആരംഭിച്ചിരുന്നു. കാറ്ററിങ് സർവീസ്, ഭക്ഷണ പാനീയങ്ങൾ, മറ്റു സേവനങ്ങൾ എന്നിവയും സർവീസിന്റെ ഭാഗമാകും. ഇതിനായി കാട്രിയൻ കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ട്. 230 കോടി റിയാലിന്റെ കരാറാണ് നിലവിൽ ധാരണയായത്. അഞ്ചു വർഷമായിരിക്കും കരാർ കാലാവധി. വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച് സേവനം വിപുലീകരിക്കാനുള്ള വിവിധ കരാറുകളിലും ധാരണയിലായിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, അമേരിക്ക തുടങ്ങി നൂറിലധികം എയർപോർട്ടുകളെ ലക്ഷ്യമാക്കിയായിരിക്കും സേവനം ലഭ്യമാക്കുക.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News