ഹൃദയാഘാതം; ചെമ്മാട് സ്വദേശി ജിദ്ദയിൽ മരിച്ചു
26 വർഷമായി പ്രവാസിയായിരുന്നു
Update: 2025-04-07 08:40 GMT
ജിദ്ദ: ചെമ്മാട് സ്വദേശി ജിദ്ദയിൽ മരിച്ചു. പതിനാറുങ്ങൽ സ്വദേശി ചപ്പങ്ങത്ത് അഷ്‌റഫ് (52) ആണ് മരിച്ചത്, ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 26 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ബലദിയ സ്ട്രീറ്റ് റീം സൂക്കിൽ ജോലി ചെയ്തുവരികയായിരുന്നു.
ഉപ്പ: മുഹമ്മദ് കുട്ടി ഹാജി. ഉമ്മ: ഫാത്തിമ, ഭാര്യ: ഷാക്കിറ, മക്കൾ: ഹിഷ്ബ, ഷിഫിൻ, ഹെമി. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കം നടത്തും. സഹായത്തിനും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ് കൂടെയുണ്ട്.