ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പുതിയ അധ്യയന വർഷത്തിലേക്ക്; കോ-എഡ്യുക്കേഷൻ സമ്പ്രദായം നിലവിൽ വന്നു

ലിംഗ ഭേദമെന്യേ കുട്ടികൾ തമ്മിലുള്ള പരസ്പര ബഹുമാനം, ആശയ വിനിമയം, സാമൂഹിക മനോഭാവം എന്നിവക്ക് ഈ മാറ്റം ശക്തി പകരും

Update: 2025-04-09 05:09 GMT
Editor : razinabdulazeez | By : Web Desk
Advertising

ജുബൈൽ: കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കോ-എഡ്യുക്കേഷൻ നടപ്പിലാക്കി ജുബൈൽ ഇന്ത്യൻ സ്കുൾ പുതിയ അധ്യയന വർഷം ആരംഭിച്ചു. സൗദിയിലെ ഇതര എംബസ്സി സ്‌കൂളുകൾ ഘട്ടം ഘട്ടമായി കോ - എഡ്യുക്കേഷൻ സമ്പ്രദായം നടപ്പിലാക്കാൻ തയ്യാറെടുക്കുമ്പോൾ ജുബൈലിൽ മുഴുവൻ ക്ലാസ്സുകളിലും ഒറ്റയടിക്കാണ് ഈ മാറ്റം.

ലാബ് ഉൾപ്പെടെയുള്ള പഠന സൗകര്യങ്ങളും കായികം ഉൾപ്പെടെയുള്ള പഠനേതര സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ വിവിധ ക്ലാസ്സുകളിലേക്കുള്ള നിയമനവും ഈ മാറ്റം കൊണ്ടുവരുന്നതോടെ സ്കൂളിന് വലിയ വെല്ലുവിളിയാണ്. ഇവ്വിഷയകമായി രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സ്കൂൾ അധികൃതർ പരിശ്രമിക്കുന്നുണ്ട്.

മുതിർന്ന ക്‌ളാസ്സുകളിലെ കുട്ടികളെ സംബന്ധിച്ച് നാട്ടിലേത് പോലെ ആൺകുട്ടികളും പെൺകുട്ടികളും ഇട കലർന്നുളള കോ-എഡ്യുക്കേഷൻ സിസ്റ്റം പുതിയ അനുഭവമാണ്. ലിംഗ ഭേദമെന്യേ കുട്ടികൾ തമ്മിലുള്ള പരസ്പര ബഹുമാനം, ആശയ വിനിമയം, സാമൂഹിക മനോഭാവം എന്നിവക്ക് ഈ മാറ്റം ശക്തി പകരും. അതേ സമയം കുട്ടികളുടെ ഈ മാറ്റം സാന്ദർഭികമായി പഠന വിധേയമാക്കപ്പെടേണ്ടതമുണ്ട്. കുട്ടികളുടെ കോ-എഡ്യുക്കേഷൻ സിസ്റ്റത്തിലേക്ക് മാറാൻ താല്പര്യമുള്ളവരുടെ പട്ടിക തയാറാക്കിയതിന് ശേഷമാണ് ഇത്തരമൊരു മാറ്റത്തിന് സ്കൂൾ തുടക്കമിട്ടത്. പഴയ സമ്പ്രദായം പിന്തുടരാൻ താല്പര്യമുള്ളവർക്ക് അതിൽ തുടരാനും ഓപ്ഷൻ നൽകിയിട്ടുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News