ഹൃദയാഘാതം: ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഈ മാസം 21-ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം

Update: 2025-04-08 07:45 GMT
Advertising

ജിദ്ദ: ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശി പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്. ഭാര്യ ഖദീജക്കൊപ്പം കഴിഞ്ഞ മാസമാണ് ഉംറക്കെത്തിയത്. ഉംറ കഴിഞ്ഞ് ജിദ്ദയിലുള്ള മകൾ അനീസയുടെ കൂടെ കഴിയുകയായിരുന്നു. ഈ മാസം 21-ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഖദീജ. മക്കൾ: ജംഷീർ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കൾ: സാലിഹ് ഇരുമ്പുഴി (ജിദ്ദ),ജൂന ജൂബി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News