മനംമയക്കും യാത്രയുമായി വീണ്ടും മീഡിയവൺ ആൽപൈൻ ഓറ; ഹിമാലയത്തിന്റെ ഹരമറിയാം
യാത്രാനുഭവങ്ങളിലേക്ക് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി വിദ്യാർഥികളെ ക്ഷണിക്കുകയാണ് മീഡിയവൺ നേതൃത്വം നൽകുന്ന ആൽപൈൻ ഓറ
ഓർമകളെ പോലും കുളിരണിയിക്കും ചില യാത്രകൾ... മഞ്ഞുപെയ്യുന്ന മലഞ്ചെരുവുകളും ധ്യാനത്തിലെന്ന പോലെ നിൽക്കുന്ന യാക്കുകളും, ചിത്രങ്ങൾ വരച്ചിട്ടതു പോലെ തെളിഞ്ഞു വരുന്ന ഗ്രാമങ്ങളും ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയുടെ നിഴൽ പറ്റി വളർന്ന മരങ്ങളും ഒരിക്കലെങ്കിലും കണ്ടവർ എങ്ങനെ മറക്കും?. സാഹസിക യാത്രികരുടെ സ്വപ്നവഴികൾ. അതെ, ഹിമാലയം യാത്രകൾ ഓരോരുത്തർക്കും കരുതിവെക്കുന്നത് ഓരോ അനുഭവങ്ങളാണ്.
ആ യാത്രാനുഭവങ്ങളിലേക്ക് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി വിദ്യാർഥികളെ ക്ഷണിക്കുകയാണ് മീഡിയവൺ നേതൃത്വം നൽകുന്ന ആൽപൈൻ ഓറ എന്ന ഹിമാലയ പര്യടനം. മീഡിയവൺ ആൽപൈൻ ഓറയുടെ ആദ്യ എഡിഷന്റെ വമ്പിച്ച വിജയമാണ് വിദ്യാർഥികളുമായി ഈ വർഷം മറ്റൊരു യാത്ര നടത്താനുള്ള തീരുമാനത്തിന് പിന്നിൽ. 2024ൽ സംഘടിപ്പിച്ച ആദ്യ യാത്രയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
ജൂലൈ 12 മുതൽ 25 വരെയാണ് യാത്ര. 13 മുതൽ 19 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. പരിചയസമ്പന്നരായ യാത്രാ ഗൈഡുകൾ യാത്രകൾക്ക് നേതൃത്വം നൽകും. ലഹൗൾ, സ്പിതി, കിനൗർ, കുളു താഴ്‌വരകൾ, ഷിംല, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഇത്തവണത്തെ യാത്ര.
സാഹിത്യത്തിലും ചരിത്രത്തിലും ഒരുപോലെ ഇടം കണ്ടെത്തിയ നാടും നഗരങ്ങളും മിനാരങ്ങളും കണ്ടും പ്രകൃതിയെ തൊട്ടും അറിഞ്ഞും ഏതാനും ദിവസങ്ങൾ. താഴ്‌വരങ്ങളിലെ വീടുകളിൽ താമസിച്ച് അവരുടെ ജീവിത രീതികളും സംസ്കാരവും രുചിവൈവിധ്യങ്ങളും അടുത്തറിയാൻ സാധിക്കുന്ന തരത്തിലാണ് യാത്രകൾ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന യാത്രയുടെ ചെലവ് 50,850/- രൂപയാണ് (+18 ശതമാനം ജിഎസ്ടി).
താത്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. അവസാന തീയതി ഏപ്രിൽ 30.