ഹൃദയഘാതം: മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു
30 വർഷമായി പ്രവാസിയായിരുന്നു
Update: 2025-04-27 11:56 GMT
ജിദ്ദ: ഹൃദയഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു. മണ്ണാർക്കാട് ഭീമനാട് സ്വദേശി കളത്തുംപടി ഉമ്മർ (56) ആണ് മരിച്ചത്. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ ഹറാസാത്തിൽ കച്ചവട സ്ഥാപനം നടത്തിവരികയായിരുന്നു.
ഹൃദയഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നടപടിക്രമങ്ങൾ ജിദ്ദ കെഎംസിസി വെൽഫയർ വിങിന് കീഴിൽ പൂർത്തീകരിച്ചു വരുന്നു. ഭാര്യ: റാഷിദ. മക്കൾ: റൗഷൽ, റഹിഷ, റഷ്ബാന, മരുമക്കൾ: ഷംസു, ഷാനിബ്.