വ്യാജ ഹജ്ജ് സേവന പരസ്യം; മക്കയിൽ രണ്ട് പ്രവാസികൾ പിടിയിൽ
യമൻ, ഈജിപ്ത് സ്വദേശികളാണ് പിടിയിലായത്
Update: 2025-04-28 13:43 GMT
ജിദ്ദ: സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ പിടികൂടി. മക്ക പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. യമൻ, ഈജിപ്ത് സ്വദേശികളാണ് പിടിയിലായത്. ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യം, ഗതാഗതം എന്നിവ ചുരുങ്ങിയ ചെലവിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. തുടർനടപടികൾക്കായി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ ഹജ്ജ് പരസ്യങ്ങൾ വ്യാപകമായതോടെ ശക്തമായ നടപടികളാണ് മന്ത്രാലയം നടപ്പാക്കുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 911 ,933 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്നും നിർദ്ദേശമുണ്ട്.