സൗദി സ്‌കൂളുകളിൽ ഡേലൈറ്റ് സേവിംഗ് ടൈം പദ്ധതി നിലവിൽ വരുന്നു

പ്രഭാത സമയത്തെ പരമാവധി പ്രയോജനപ്പെടുത്തി കാര്യക്ഷമമായ വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യം

Update: 2025-04-05 15:11 GMT
Editor : razinabdulazeez | By : Web Desk
Advertising

റിയാദ്: സൗദിയിലെ സ്‌കൂളുകളിൽ ഡേലൈറ്റ് സേവിംഗ് ടൈം പദ്ധതി നിലവിൽ വരുന്നു. പ്രഭാത സമയത്തെ പരമാവധി പ്രയോജനപ്പെടുത്തി കാര്യക്ഷമമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. നാളെ മുതൽ പുതിയ സമയക്രമമായിരിക്കും പിന്തുടരുക. സൗദിയിലെ മുഴുവൻ സ്‌കൂളുകൾക്കും തീരുമാനം ബാധകമാകും.

പ്രഭാത സമയത്തെ പരമാവധി പ്രയോജനപ്പെടുത്തുക, കാലാവസ്ഥ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ് ഡേലൈറ്റ് സേവിംഗ് ടൈം പദ്ധതി. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും സമയ ക്രമം ബാധകമാകും. ഈദിന് ശേഷം മൂന്നാമത്തെ അക്കാദമിക് ടേം നാളെ മുതലാണ് ആരംഭിക്കുന്നത്. റിയാദിലെ സ്‌കൂളുകളിൽ രാവിലെ 6:15 നായിരിക്കും അസ്സംബ്ലി ആരംഭിക്കുക. 6:30 നായിരിക്കും ആദ്യത്തെ ക്ലാസ്. ഈ സമയ ക്രമം ജൂൺ 26 വരെയായിരിക്കും തുടരുക. അസീറിൽ 6:45ന് അസംബ്ലിയും 7 ന് ആദ്യ ക്ലാസും ആരംഭിക്കും. അൽ ബഹയിൽ 7.15 നായിരിക്കും ആദ്യ ക്ലാസ്. രാവിലെ 7 മണിയായിരിക്കും അസംബ്ലി സമയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമയ ക്രമം കൃത്യമായി പാലിക്കണം, രക്ഷിതാക്കൾ കുട്ടികളെ സമയത്തിന് സ്‌കൂളിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. അക്കാദമിക് വർഷത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് സമയ മാറ്റത്തിന്റെ പുതിയ പ്രഖ്യാപനം.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News