മലപ്പുറം സ്വദേശി സൗദിയിലെ അൽഹസ്സയിൽ മരണപ്പെട്ടു
അബ്ദുറഹ്‌മാൻ നഗറിലെ പുകയൂർ സ്വദേശി അലി ഹസ്സൻ കാടേങ്ങലാണ് മരണപ്പെട്ടത്
Update: 2025-04-06 13:28 GMT
സൗദിയിലെ അൽഹസ്സയിൽ മലയാളി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം അബ്ദുറഹ്‌മാൻ നഗറിലെ പുകയൂർ സ്വദേശി അലി ഹസ്സൻ കാടേങ്ങലാണ് മരണപ്പെട്ടത്. 49 വയസ്സായിരുന്നു. ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ബിസിനസ്സ് നടത്തി വരികയാണ്. കുടുംബം ഉംറ വിസയിൽ കൂടെ ഉണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാൻ ജിദ്ദയിൽ നിന്നെത്തിയ അനിയൻ അനുജൻ മീറാൻ സഖാഫിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്
പിതാവ്: പരേതനായ കെ. എം. കെ ഫൈസി പുകയൂർ. മാതാവ്ഖ: ദീജ ഹജ്ജുമ്മ പറമ്പൻ. ഭാര്യ - സീനത്ത് മാട്ര
മക്കൾ: സുവൈബത്ത്, ഫാത്വിമ ഹസ്‌ന, അർവ ഫാത്വിമ, മുഹമ്മദ് ബിശ്ർ. മരുമകൻ: നിജാബ് വേങ്ങര
സഹോദരങ്ങൾ: അഹ്‌മദ് മീറാൻ സഖാഫി, മുഹമ്മദ് ഇസ്മാഈൽ മിസ്ബാഹി, ഹംസാ ഖാലിദ് സഖാഫി