വിർസ് സൗദി അറേബ്യ: റോഡ് സൈൻ ബോർഡുകളിൽ പരമ്പരാഗത ചിത്രങ്ങൾ വരുന്നു
പരമ്പരാഗത ചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി
പരമ്പരാഗത ചിത്രങ്ങൾ റോഡ് സൈൻ ബോർഡുകളിൽ ഉൾപ്പെടുത്തി സൗദി അറേബ്യ. കൈ കൊണ്ട് വരച്ച ചിത്രങ്ങളാണ് ഇതിനുപയോഗിച്ചത്. വിർസ് സൗദി അറേബ്യ എന്ന പേരിലാണ് പദ്ധതി. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷണൽ ആർട്‌സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഹൈവേകളിലെ സൈൻ ബോർഡുകളിലാണ് കൈ കൊണ്ട് വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. നിരവധി ഇടങ്ങളിലാണ് ഇത്തരം സൈൻ ബോർഡുകൾ സഥാപിക്കുന്നത്. പരമ്പരാഗത ചിത്ര കലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. റിയാദ്-ദമ്മാം റോഡ്, മക്ക - മദീന റോഡ്, റിയാദ്-ഖസീം റോഡ് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ മറ്റ് റോഡുകളിലെ സൈൻ ബോർഡുകളും ഇത്തരത്തിലാവും. പ്രദേശിക ചിത്ര കലയെ റോഡ് സൈനുകളിലേക്ക് മാറ്റിയെടുത്ത മനോഹര ആവിഷ്‌കാരമാണ് ഓരോ ചിത്രങ്ങളും.