Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിലെ റിയാദിൽ നിർമാണ മേഖലയിൽ 2300 നിയമ ലംഘനങ്ങൾ കണ്ടെത്തി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ചതായാണ് കണ്ടെത്തൽ. കഴിഞ്ഞ മാസത്തെ കണക്കുകളാണ് പുറത്തു വന്നത്. റിയാദ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെന്ററിന്റേതാണ് വെളിപ്പെടുത്തൽ.
നിയമപരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ നിർമാണ പ്രവർത്തികൾ ചെയ്തവർക്കെതിരെയാണ് നടപടി. ഇത്തരത്തിൽ 2300 ലധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസത്തെ മാത്രം കണക്കുകളാണിത്. നിർമാണത്തിനും ശേഷം ശുചിത്വം പാലിക്കാതിരിക്കൽ, മുന്നറിയിപ്പ് ട്രാഫിക് ലൈറ്റുകൾ ഉപയോഗിക്കാതെ പ്രവർത്തിക്കൽ, പ്രോജക്ട് ഡിസ്‌പ്ലേ ബോർഡുകളിൽ ഉടമ, കൺസൾട്ടന്റ്, കോൺട്രാക്ടർ എന്നിവരുടെ പേര് ചേർക്കാതിരിക്കൽ, ആവശ്യമായ ലൈസൻസുകൾ ഇല്ലാതിരിക്കുകയോ, പുതുക്കാതിരിക്കുകയോ ചെയ്യൽ തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങൾ. ലംഘനങ്ങൾ കണ്ടെത്താനായി 16,000 ലധികം പരിശോധനകളാണ് നടത്തിയത്. 18,000ലധികം പരാതികളും ലഭിച്ചു. പ്രോജക്റ്റുകൾക്ക് സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പാക്കുക, ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി.