Writer - razinabdulazeez
razinab@321
ദോഹ: ഭിന്നശേഷിക്കാര്‍ക്കും മുതിർന്ന പൗരന്മാര്‍ക്കും ഖത്തറില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഫീസിളവ്. പാര്‍ക്കിങ്ങ് ഫീസില്‍ ഉള്‍പ്പെടെ ഇളവ് ബാധകമാണ്. ഖത്തര്‍ മന്ത്രിസഭയുടെ തീരുമാന പ്രകാരം, ഭിന്നശേഷിക്കാർ, സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾ, സർവീസുകളിൽ നിന്നും വിരമിച്ചവർ, മുതിർന്ന പൗരന്മാർ എന്നിവർ ഫീസിളവിന് അര്‍ഹരാണ്. വിവിധ മന്ത്രാലയങ്ങളില്‍ ഫീസിളവോടെയോ ഫീസില്ലാതെയോ ലഭ്യമാക്കുന്ന സേവനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തില്‍ റസിഡൻസി പെർമിറ്റ്, ട്രാഫിക് വിഭാഗ സേവനങ്ങൾ എന്നിവയിൽ ഫീസിളവോ, ഒഴിവോ നൽകും. വിദേശകാര്യ മന്ത്രാലയം വാണിജ്യേതര ഡോക്യുമെന്റ് അറ്റസ്റ്റേഷൻ ഫീസിൽ നിന്നും വൈകല്യമുള്ളവരെയും സാമൂഹിക സുരക്ഷാ സ്വീകർത്താക്കളെയും ഒഴിവാക്കി. അതേസമയം, മുതിർന്നവർക്കും വിരിമിച്ചവർക്കും 50 ശതമാനം വരെ ഇളവ് അനുവദിക്കും. ഭിന്നശേഷിക്കാർ, പ്രായമായവർ, വിരമിച്ചവർ എന്നിവർക്ക് പൊതു പാർക്കിങ്ങിലും, പാർക്കുകളിലും ഫീസില്ല. ഹെൽത് കാർഡ് അനുവദിക്കുന്നതിനുള്ള ഫീസ് എല്ലാ വിഭാഗക്കാർക്കും ഒഴിവാക്കി. വാണിജ്യ മന്ത്രാലയം തംവീൻ കാർഡും ഇവര്‍ക്ക് സൗജന്യമാക്കിയിട്ടുണ്ട്.