ഹൃദയാഘാതം: കാസർകോട് സ്വദേശി ഖത്തറിൽ മരിച്ചു

മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ (47) ആണ് മരിച്ചത്

Update: 2025-05-10 15:45 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ മരിച്ചു. മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ (47) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ : ബിന്ദു.

ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News