കുവൈത്തിലെ മൻഗഫ് തീപിടിത്തം: മൂന്നുപേർക്ക് മൂന്നുവർഷം തടവ്

സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു

Update: 2025-05-14 14:44 GMT
Advertising

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച കുവൈത്തിലെ മൻഗഫ് തീപിടിത്തത്തിൽ മൂന്ന് പേർക്ക് മൂന്നു വർഷം തടവ്. കോടതിയിൽ കള്ളം പറഞ്ഞതിന് രണ്ട് പേർക്ക് ഒരു വർഷം വീതം തടവും ഒളിവിലായിരുന്ന ഒരാൾക്ക് അഭയം നൽകിയതിന് നാല് പേർക്ക് ഒരു വർഷം വീതം തടവും വിധിച്ചു.

കഴിഞ്ഞ ജൂൺ 12നാണ് പ്രവാസി തൊഴിലാളികൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഉറക്കത്തിനിടെ പുക ശ്വസിച്ചാണ് മിക്കവരും മരിച്ചത്. രക്ഷപ്പെടാൻ ചിലർ കെട്ടിടത്തിൽ നിന്ന് ചാടിയതും മരണസംഖ്യ ഉയരാൻ കാരണമായി.

താഴത്തെ നിലയിൽ ഉണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News