Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്തെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കണക്കുകൾ പ്രകാരം 2024 അവസാനത്തോടെ മൊത്തം ജനസംഖ്യ ഏകദേശം 49,87,826 ലേക്കെത്തി. ഇതിൽ 1,567,983 പേർ കുവൈത്ത് പൗരന്മാരും 34,19,843 പേർ പ്രവാസികളുമാണ്. മൊത്തം ജനസംഖ്യയുടെ 68.6 ശതമാനവും പ്രവാസികളാണ്. കുവൈത്തികളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. അതേസമയം, കുവൈത്തിലെ മുഴുവൻ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, പുരുഷന്മാർ 61 ശതമാനമാനവും സ്ത്രീകൾ 39 ശതമാനവുമാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയാണ്. 10,07,961 ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 21ശതമാനം. ഇന്ത്യ കഴിഞ്ഞാൽ പ്രവാസികളിൽ ഏറ്റവും കൂടുതൽ ഈജിപ്ഷ്യൻസാണ്. കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 34 ശതമാനവും പ്രവാസി ജനസംഖ്യയുടെ 48 ശതമാനവും ഇന്ത്യക്കാരും ഈജിപ്ഷ്യൻസുമാണ്.