ഒടിടിയിൽ വിസ്മയിപ്പിക്കാൻ വിസ്മയ; 'തുടക്കം' സെപ്തംബ‍ർ 18 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം നിരൂപക ശ്രദ്ധയും നേടിയിരുന്നു.

Update: 2026-09-05 17:03 GMT
Editor : Athulya | By : Web Desk

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്ന ചിത്രം സെപ്റ്റംബർ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ആക്ഷൻ-സർവൈവൽ ത്രില്ലർ ചിത്രത്തിലൂടെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും അഭിനയരംഗത്തേക്ക് കടന്നുവന്നിരുന്നു. പ്രതിനായക വേഷത്തിലാണ് ആഷിഷ് എത്തിയത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ സായ് കുമാർ, മനോജ് കെ. ജയൻ എന്നിവർക്കൊപ്പം മോഹൻലാലും അതിഥി വേഷത്തിലുണ്ട്. 

Advertising
Advertising

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം നിരൂപക ശ്രദ്ധയും നേടിയിരുന്നു. 

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News