കിരീടത്തിൽ മോഹൻലാലിന് പകരം മമ്മൂക്കയായിരുന്നെങ്കിലോ? മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ!

കിരീടം അഭിനയിക്കാൻ കിട്ടിയിരുന്നെങ്കിൽ മോഹൻലാലിനേക്കാൾ നന്നായി ചെയ്യുമായിരുന്നോ? എന്നായിരുന്നു ചോദ്യം

Update: 2026-09-05 12:09 GMT

മലയാളത്തിന്‍റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ ഒരിക്കലും മറ്റാര് ചെയ്താലും ശരിയാകില്ല. റീമേക്കുകളിലൂടെ അന്യഭാഷ താരങ്ങൾ അത് തെളിയിച്ചിട്ടുള്ളതാണ്. മമ്മൂട്ടി വേണ്ടെന്ന് വച്ച കഥാപാത്രങ്ങൾ മോഹൻലാലും ലാലിന് വേണ്ടി കരുതിയ കഥാപാത്രങ്ങൾ മമ്മൂട്ടിയിലേക്കും എത്തിയിട്ടുണ്ട്. ഒരിക്കലും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളെ മോഹൻലാലോ ലാൽ തിളങ്ങിയ വേഷങ്ങളിൽ മമ്മൂട്ടിയോ തിളങ്ങില്ലെന്ന് ആരാധകര്‍ പറയാറുണ്ട്. അതുപോലൊരു കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ. ഇതിനെക്കുറിച്ച് മുകേഷ് മമ്മൂട്ടിയോട് ചോദിക്കുമ്പോൾ താരം നൽകുന്ന മറുപടിയാണ് വീണ്ടും വൈറലായിരിക്കുന്നത്.

Advertising
Advertising

കിരീടം അഭിനയിക്കാൻ കിട്ടിയിരുന്നെങ്കിൽ മോഹൻലാലിനേക്കാൾ നന്നായി ചെയ്യുമായിരുന്നോ? എന്നായിരുന്നു ചോദ്യം. "അത് തെറ്റായ ചോദ്യമാണ്. 'കിരീടം' മോഹൻലാൽ ചെയ്തതുകൊണ്ടാണ് അത്രയും മികച്ചതായത്. അത് ഞാൻ ചെയ്തിരുന്നെങ്കിൽ വേറൊരു കിരീടം ആകുമായിരുന്നു. മോഹൻലാൽ ചെയ്ത അത്രയും നന്നാവുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല, പക്ഷേ അത് മറ്റൊരു രീതിയിലുള്ള സിനിമയായി മാറുമായിരുന്നു. ഓരോ നടനും കഥാപാത്രത്തെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്." എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

മലയാളത്തിന്‍റെയും മോഹന്‍ലാലിന്‍റെയും മികച്ച സിനിമകളില്‍ ഒന്നാണ് കിരീടം. ലോഹിതദാസിന്‍റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1989ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. 1993ല്‍ കിരീടത്തിന്‍റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളിലും പകരം വയ്ക്കാനാവാത്ത പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വച്ചത്. കിരീടത്തിൽ മോഹൻലാൽ ഗംഭീര പ്രകടനമായിരുന്നു സിബി മലയിൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News