'കേരളത്തില്‍ ഇപ്പോള്‍ പ്രേമിക്കാന്‍ പറ്റിയ അന്തരീക്ഷമാണോ?'; മെനി മെനി ഹാപ്പി റിട്ടേണ്‍സ് ടീസര്‍ പുറത്ത്

അഹമ്മദ് കബീര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം ആണ് നായകന്‍. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ഈ റോം കോം ചിത്രത്തിലെ നായിക

Update: 2026-09-06 06:27 GMT
Editor : Sikesh | By : Web Desk

'ജൂണ്‍', 'മധുരം' എന്നീ ചിത്രങ്ങള്‍ക്കും ഏറെ പ്രേക്ഷകപ്രശംസ നേടിയ 'കേരള ക്രൈം ഫയല്‍സ്' എന്ന ഇന്‍വെസ്റ്റിഗേഷന്‍ സീരീസിനും ശേഷം അഹമ്മദ് കബീര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേണ്‍സ്' ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. കാളിദാസ് ജയറാം നായകനായി എത്തുന്ന റോം കോം ചിത്രത്തിലെ നായിക പുതുമുഖമായ ലക്ഷ്മി ജ്യോതിഷ് ആണ്. കാളിദാസിന്റെ അച്ഛനായി ലാല്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Full View

മങ്കി ബിസിനസിന്റെ ബാനറില്‍ ഹസന്‍ റഷീദും, അഹമ്മദ് കബീറും നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഹമ്മദ് കബീറും ജോബിന്‍ ജോണ്‍ വര്‍ഗീസും ചേര്‍ന്നാണ്. റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍.ജെ മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ കോ റൈറ്റര്‍. '96', 'സോളോ', 'മെയ്യഴകന്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് മെനി മെനി ഹാപ്പി റിട്ടേണ്‍സിനും സംഗീതം ഒരുക്കുന്നത്. ആട്ടം, ഗോളം, കേരള, ക്രൈം ഫയല്‍സ് 1&2, വേല, ഹാഫ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും ദേശീയ പുരസ്‌കാര ജേതാവുമായ മഹേഷ് ഭുവനേന്ദ് ആണ് എഡിറ്റര്‍.

Advertising
Advertising
Full View

അഹമ്മദ് കബീര്‍ ചിത്രങ്ങളുടെ ദൃശ്യമനോഹരമായ ഫ്രെയിമുകളിലൂടെ ശ്രദ്ധേയനായ ജിതിന്‍ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം. കോ-പ്രൊഡ്യൂസേഴ്‌സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശരത് കുമാര്‍ കെ.വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ലിറിക്‌സ്: വിനായക് ശശികുമാര്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വി എഫ് എക്‌സ്: ഡിജിബ്രിക്സ്, സ്റ്റില്‍സ്: അര്‍ജുന്‍ തോമസ്, പബ്ലിസിറ്റി ഡിസൈന്‍: റോസ്റ്റഡ് പെപ്പര്‍, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഒ: അപര്‍ണ ഗിരീഷ്.

Full View


Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News