കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനുമായി പ്രണയത്തിലാണോ? കങ്കണയുടെ മറുപടി ഇങ്ങനെ?

അതേസമയം വിവാഹം കഴിക്കാനായി കുടുംബത്തിൽ നിന്നും സമ്മര്‍ദമുണ്ടന്നും എന്നാൽ തന്‍റെ കരിയറിന് മുൻഗണന നൽകാനാണ് തീരുമാനമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു

Update: 2026-04-20 06:28 GMT

ഡൽഹി: ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്തും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും തമ്മിലുള്ള സൗഹൃദം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി കങ്കണ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

അഭ്യൂഹങ്ങളെയെല്ലാം നിഷേധിച്ച കങ്കണ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് എഎൻഐയുമായുള്ള സംഭാഷണത്തിൽ പുറഞ്ഞു. "ചിരാഗ് എന്‍റെ സുഹൃത്താണ്. അദ്ദേഹത്തെ കാണുമ്പോൾ ഒരു സുഹൃത്തിനെ കണ്ട വികാരമേ എനിക്കുള്ളൂ. പ്രണയമൊന്നുമില്ല, ഒരിക്കലുമില്ല. അദ്ദേഹം എന്നോടൊപ്പം സിനിമ ചെയ്തത് പത്തു വർഷം മുൻപാണ്. ഞങ്ങൾക്കിടയിൽ പ്രണയപരമായി എന്തെങ്കിലും സംഭവിക്കാനുണ്ടായിരുന്നെങ്കിൽ അത് അന്ന് നടക്കുമായിരുന്നു, ഇപ്പോൾ ഞങ്ങൾക്ക് കുട്ടികളും ഉണ്ടാകുമായിരുന്നു" കങ്കണ പറഞ്ഞു.സിനിമയുമായി ബന്ധമുള്ള ഒരാളെ പാർലമെന്റിൽ കാണുമ്പോഴുള്ള സന്തോഷത്തെക്കുറിച്ചും അവർ വാചാലയായി."പാർലമെന്‍റിൽ വരുമ്പോൾ അദ്ദേഹം ചോദിക്കാറുണ്ട്, 'നീ എന്താണ് ഇവിടെ ചെയ്യുന്നത്?' എന്ന്. നമ്മുടെ അതേ പ്രകൃതമുള്ള ഒരാളിൽ നിന്ന് ലഭിക്കുന്ന ആ ഒരു സൗഹൃദപരമായ വൈബ് അദ്ദേഹത്തിൽ നിന്നുണ്ട്. അദ്ദേഹവും സിനിമയിൽ നിന്ന് വന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്," കങ്കണ വ്യക്തമാക്കി.

Advertising
Advertising

2011-ൽ പുറത്തിറങ്ങിയ 'മിലി ഗയേ ഹം തും' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിരാഗിന്‍റെ ഏക ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. അന്നുമുതൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കങ്കണ പറഞ്ഞു.

അതേസമയം വിവാഹം കഴിക്കാനായി കുടുംബത്തിൽ നിന്നും സമ്മര്‍ദമുണ്ടന്നും എന്നാൽ തന്‍റെ കരിയറിന് മുൻഗണന നൽകാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ നാട്ടിൽ (ഹിമാചൽ പ്രദേശ്) വിവാഹത്തിനായിരുന്നു പ്രാധാന്യമെന്ന് കങ്കണ ഓർക്കുന്നു. "ഒരു കരിയർ ഇല്ലാതെ ഒരാൾ എങ്ങനെയാണ് വിവാഹം കഴിക്കുക? എന്നാണ് ഞാൻ അന്ന് ചിന്തിച്ചത്. വിവാഹവും കരിയറും വച്ച് അതിൽ ഒന്ന് തെരഞ്ഞെടുക്കേണ്ടി വന്നാൽ ഞാൻ കരിയർ മാത്രമേ തിരഞ്ഞെടുക്കൂ. വിവാഹം എന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ്" കങ്കണ വ്യക്തമാക്കി.

സ്ത്രീകൾ ഇന്ന് സാമ്പത്തികമായി സ്വതന്ത്രരാണ്. സ്വന്തം നിലയിൽ നല്ലൊരു ജീവിതം നയിക്കാൻ അവർക്ക് പ്രാപ്തിയുണ്ട്. അതുകൊണ്ട് തന്നെ, തന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പുരുഷൻ ആ ജീവിതത്തിന് ഗുണകരമായ എന്തെങ്കിലും നൽകാൻ കഴിയുന്നവനാകണം. 'ജീവിതത്തെ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും അവരെ തളർത്തുന്നവരാകരുത് പങ്കാളി' എന്നാണ് താരം പറഞ്ഞത്. തന്റെ കസിൻസെല്ലാം വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ താൻ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തു. പ്രായം കുറഞ്ഞിരിക്കുമ്പോൾ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് എല്ലാവരും പറഞ്ഞെങ്കിലും താൻ തന്റെ ലക്ഷ്യങ്ങളിൽ ഉറച്ചുനിന്നു. സ്ത്രീകൾ ഒരിക്കലും തങ്ങൾ അർഹിക്കുന്നതിലും താഴെയുള്ള ഒന്നിനും വിട്ടുവീഴ്ച ചെയ്യരുതെന്നും കങ്കണ ഉപദേശിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News