'ടോറെന്‍റീനോ പടച്ചതല്ലേ, ദുവാ ലിപ ചിരിച്ചതല്ലേ' ; ആരാണ് 'അട ബൊമ്മാലേ' പാട്ടിലെ ദുവാ ലിപ?

പുതിയത് എന്തെങ്കിലും കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് വരികളെഴുതിയതെന്നാണ് കാര്‍ത്തിക് പറയുന്നത്

Update: 2026-04-23 15:57 GMT

ആട്ടവും പാട്ടവും തഗ് ഡയലോഗുകളുമായി അങ്ങനെ വാഴ 2 ഇങ്ങനെ തിയറ്ററുകളിൽ പടര്‍ന്നു പന്തലിച്ചുനിൽക്കുകയാണ്. ചിത്രത്തിലെ സീൻ ബൈ സീനുകൾ പോലെ ഓരോ പാട്ടും ഹിറ്റാണ്. സിനിമയിലെ 'അട ബൊമ്മാലേ' പാട്ട് ജെൻ സികൾക്കിടയിൽ തരംഗമാണ്. സ്റ്റാൻഡപ്പ് വീഡിയോകളിലൂടെ കയ്യടി നേടിയ കൊമേഡിയനും ആലപ്പുഴ ജിംഖാന ഫെയിം താരവുമായ കാര്‍ത്തിക് ആണ് ഈ പാട്ടെഴുതിയത്.

പുതിയത് എന്തെങ്കിലും കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് വരികളെഴുതിയതെന്നാണ് കാര്‍ത്തിക് പറയുന്നത്.

''ടോറെന്‍റീനോ പടച്ചതല്ലേ, ദുവലിപ ചിരിച്ചതല്ലേ

വോൾക്കാനോ തിളച്ചതല്ലേ

Advertising
Advertising

നീ ഓക്കേ സൊല്ലടീ...പാട്ടിലെ വരികൾ ഇങ്ങനെ പോകുന്നു. അതിലെ 'ദുവലിപ ചിരിച്ചതല്ലേ' എന്നത് വല്ലിപ്പ ചിരിച്ചതല്ലേ എന്ന രീതിയിൽ കേട്ടവരുമുണ്ടാകും. എന്നാൽ ദുവലിപ തന്‍റെ പഴയ ക്രഷാണെന്നാണ് കാര്‍ത്തിക് പറയുന്നത്.

ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവും മോഡലുമാണ് ദുവാ ലിപ. 14-ാം വയസിലാണ് ദുവ തന്‍റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 'New Rules', 'Levitating', 'Don't Start Now' തുടങ്ങിയ ദുവയുടെ ഹിറ്റ് ഗാനങ്ങൾ. അവരുടെ ഏറ്റവും പുതിയ ആൽബമായ 'Radical Optimism' 2024ലാണ് പുറത്തിറങ്ങിയത്. ഇതിലെ 'Houdini', 'Training Season' തുടങ്ങിയ ഗാനങ്ങൾ വലിയ ഹിറ്റുകളാണ്.

ഇന്ത്യയെ ഇഷ്ടപ്പെടുന്ന ദുവ 2023ലെ ക്രിസ്മസ് അവധിക്കാലം രാജസ്ഥാനിലാണ് ചെലവഴിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഗായിക മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മുന്നിലാണ് ദുവ. സണ്ണി ഹിൽ ചാരിറ്റി ഫൌണ്ടേഷൻ എന്ന സംഘടനയിലൂടെ അൽബേനിയയിലെയും കൊസോവോയിലെയും ജനങ്ങളെ അവർ സഹായിക്കുന്നുണ്ട്.സംഗീതത്തിന് പുറമെ ഫാഷൻ ലോകത്തെയും റാണിയാണ് ദുവ. 'മെറ്റ് ഗാല' പോലുള്ള വേദികളിലെ അവരുടെ വസ്ത്രധാരണം എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News