'എനിക്ക് കാശ് വേണ്ട സര്‍, എന്‍റെ പാട്ടൊന്നു കേട്ടാൽ മതി'; മുംബൈയിലെ അനാഥനായ ആക്രി തൊഴിലാളിയുടെ ജീവിതം മാറിമറിഞ്ഞ കഥ

മുംബൈയിലെ മസ്ജിദ് ബന്ദറിലെ തെരുവോരങ്ങളിൽ ആക്രി പെറുക്കിയാണ് അനാഥനായ മുകേഷ് മഹാദേവ് എന്ന യുവാവ് കഴിയുന്നത്

Update: 2026-04-21 06:53 GMT

മുംബൈ: കുപ്പത്തൊട്ടിയിലെ മാണിക്യം എന്ന് കേട്ടിട്ടില്ലേ?അങ്ങനെ പലരെയും ട്രെയിനിലും തെരുവുകളിലും നാം കണ്ടുമുട്ടാറുണ്ട്. ഒന്നുമില്ലായ്മയിൽ ജനിച്ചതുകൊണ്ട് മാത്രം അറിയപ്പെടാതെ പോകുന്ന കലാകാരൻമാര്‍.അവസരം കിട്ടിയാൽ വജ്രം പോലെ തിളങ്ങും അവര്‍. അങ്ങനെ അവരെ തേടിയെത്തുന്ന ദേവദൂതരാണ് അവരുടെ ജീവിതം മാറ്റിമറിക്കുന്നത്.

മുംബൈയിലെ മസ്ജിദ് ബന്ദറിലെ തെരുവോരങ്ങളിൽ ആക്രി പെറുക്കിയാണ് അനാഥനായ മുകേഷ് മഹാദേവ് എന്ന യുവാവ് കഴിയുന്നത്. കിടപ്പാടം പോലുമില്ലാതെ റോഡിലാണ് അന്തിയുറങ്ങുന്നത്. എപ്പോഴും പാടാറുള്ള മുകേഷിന്‍റെ ഏറ്റവും വലിയ ആഗ്രഹവും ഒരു പാട്ടുകാരനാവുക എന്നതാണ്. ഒടുവിൽ ആ സ്വപ്നത്തെ തിരിച്ചറിഞ്ഞ് ലോകത്തിന് പരിചയപ്പെടുത്തിയത്.  ഗായകനെ തിരിച്ചറിഞ്ഞത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സോഷ്യൽമീഡിയ ഇൻഫ്ലുവൻസര്‍ കൂടിയായ ഹുസൈൻ മൻസൂരിയായിരുന്നു.

Advertising
Advertising

ഹുസൈൻ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന മുകേഷ് അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. തന്‍റെ കഷ്ടപ്പാടുകളെക്കുറിച്ച് അയാൾ ആ മനുഷ്യ സ്നേഹിയോട് പറഞ്ഞു. പണം നൽകിയപ്പോൾ പണം വേണ്ട, തന്‍റെ പാട്ട് കേട്ടാൽ മതിയെന്നായിരുന്നു മുകേഷിന്‍റെ ആവശ്യം. മുകേഷ് പാടി, ഹുസൈൻ അത് റെക്കോഡ് ചെയ്ത് തന്‍റെ ഇൻസ്റ്റഗ്രാം പേജിലിട്ടു. 4.6 മില്യൺ പേരാണ് ഈ വീഡിയോ കണ്ടത്.

ഈ വീഡിയോ സംഗീത സംവിധായകൻ സുയാഷിന്‍റെ ശ്രദ്ധയിലും പെട്ടു. തന്‍റെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. പുത്തൻ വസ്ത്രങ്ങളും ഷൂവും ധരിച്ച് റെക്കോഡിങ് സ്റ്റുഡിയോയിലെത്തി പാട്ട് പാടി. അദ്ദേഹം പാടിയ 'മേരെ മോലാ' എന്ന പാട്ട് ഇന്ന് ജനലക്ഷങ്ങളുടെ ഇഷ്ടഗാനമാണ്. ഇന്ന് ഇൻസ്റ്റയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഗായകനാണ് മുകേഷ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News